ഖമീസ് മുശൈത്ത്: സൗദി കോടതി വധശിക്ഷക്ക് വിധിച്ച കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ വധശിക്ഷ ദിയാധനം നൽകി ഒഴിവാക്കാനായി നടത്തുന്ന ഫണ്ട് സമാഹരണത്തിന് അസീറിൽ ധന സമാഹരണകമ്മിറ്റി രൂപവത്കരിച്ചു. അസീറിലെ വിവിധ മത സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക കായിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അസീറിലെ വിവിധ സംഘടന പ്രതിനിധികളെയും സാമൂഹ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റിക്ക് രൂപംനൽകി. മുഹമ്മദ് കുട്ടി മാതാപ്പുഴ, ജലീൽ കാവനൂർ, സലിം കൽപ്പറ്റ, ബിജു കെ.നായർ, ബഷീർ മുന്നിയൂർ, ലിജു എന്നിവരടങ്ങിയ 40അംഗ കമ്മിറ്റിയാണ് പ്രവർത്തനമാരംഭിച്ചത്. സമയപരിധിക്കുള്ളിൽ പരമാവധി തുക സംഘടിപ്പിക്കാനാണ് കമ്മിറ്റി തീരുമാനമെന്നും പൊതു സമൂഹം സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.