ജിദ്ദ: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് അരിമണലിൽ ഇരു വൃക്കകളും തകരാറിലായ ഉലുവാൻ മുഹമ്മദ് അനീസ് എന്ന സഹോദരെൻറ ചികിത്സ നിധിയിലേക്ക് വേറിട്ട രീതിയിൽ സഹായ തുക കണ്ടെത്തിയിരിക്കുകയാണ് ജിദ്ദ കരുവാരക്കുണ്ട് അരിമണൽ പ്രവാസി കൂട്ടായ്മ. 'സ്നേഹചെമ്പ്' എന്ന പേരിൽ ബിരിയാണി തയാറാക്കി സമൂഹമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ 1700ഓളം പേർക്ക് ഓർഡറുകൾ സ്വീകരിച്ച് എത്തിച്ചു നൽകുകയായിരുന്നു.
ഇതിലൂടെ എട്ടര ലക്ഷം രൂപ സമാഹരിക്കാൻ കൂട്ടായ്മക്ക് കഴിഞ്ഞു. ബിരിയാണിയുടെ വിലയുടെ കൂടെ സുമനസ്സുകൾ നൽകിയ സഹായം കൂടി ചേർത്താണ് ഇത്രയും തുക സമാഹരിക്കാൻ സാധിച്ചത്. കമ്മിറ്റി പ്രസിഡൻറ് അൻവർ ബാവി പട്ടാണി, ഷിഹാബ് മുതുകോടൻ, നാസർ നാറം തൊടിക, ഷാജി കുഞ്ഞിപ്പ, സി.എം. സദഖത്തുല്ല, ജംഷീർ മഠത്തിൽ, എം.കെ. നൗഷാദ്, ലിജു മഠത്തിൽ, ഗഫാർ മേച്ചീരി, നൗഷാദ് ചേലാക്കോടൻ, സാദത്ത് കുഞ്ഞിമോൻ, ഉസ്മാൻ കുണ്ടുകാവിൽ, റഷീദ് കൊടക്കുന്നൻ, കെ.കെ. ഉമർ, ജുനൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.