ജുബൈൽ: ഗമനം സാഹിത്യവേദിയുടെ ആർ. രാമചന്ദ്രൻ കവിത പുരസ്കാരം സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രവാസിയായ എഴുത്തുകാരൻ ടോണി എം. ആന്റണിക്ക് ലഭിച്ചു. ‘അവരെന്ത് കരുതും’ എന്ന കാവ്യ സമാഹാരത്തിനാണ് കാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. 2024 ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സാഹിത്യവേദി രക്ഷാധികാരി എസ്. അജീഷ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡോ. വീണ നായർ, കെ. സ്വാമിനാഥൻ പുറക്കാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
2022ലെ മുണ്ടൂർ കൃഷ്ണൻകുട്ടി കഥാപുരസ്കാരം, 2023ലെ നന്തനാർ സ്മാരക ഗ്രാമീൺ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്കാരം, 2023ലെ സപര്യ രാമായണ കവിത പുരസ്കാരം (പ്രത്യേക ജൂറി പരാമർശം), 2023ലെ ഭാഷശ്രീ ആദരം, ഡോ. ബി.ആർ. അംബേദ്കർ ശ്രേഷ്ഠ പ്രഭ ദേശീയ പുരസ്കാരം എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ചാലക്കുടി മണ്ടി കുടുംബത്തിലെ ആന്റണിയുടെയും ഓമനയുടെയും മകനാണ് ടോണി. എന്റെ കള്ളോർമകൾ, പിന്നല്ല ഇപ്പൊ ശരിയാക്കി തരാം, ചിലന്തി, തൊമ്മൻകുട്ടി എന്ന പശുമ്പാ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ. സൗദി കിഴക്കൻപ്രവിശ്യയിലെ മന അൽഹമ്മാം കമ്പനിയിൽ ഓപറേഷൻസ് മാനേജരാണ്. കുടുംബസമേതം ജുബൈലിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.