ജിദ്ദ: മഹാത്മ ഗാന്ധിയുടെ 151ാം ജയന്തി ദിനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേകം പരിപാടി സംഘടിപ്പിച്ചു. ആക്ടിങ് കോണ്‍സുല്‍ ജനറല്‍ വൈ. സാബിര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധിയുടെ ജീവിത സന്ദേശങ്ങള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കുകയും മാതൃകയാക്കുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താന് കോണ്‍സുല്‍ ജനറല്‍ ഡോ. ഷിര് മുഹമ്മദ് ഇബ്രാഹീമി മുഖ്യാതിഥിയായിരുന്നു. ഗാന്ധിജിയുടെ ജീവിത സന്ദേശത്തെക്കുറിച്ച് സൗദി ഗസറ്റ് ചീഫ് എഡിറ്റര്‍ റാം നാരായണ അയ്യര്‍ സംസാരിച്ചു. വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും ചടങ്ങില്‍ സംസാരിച്ചു.
മഹാത്മ ഗാന്ധിയുടെ ജീവിതവും ഇന്ത്യന്‍ സംസ്കാരവും ഉള്‍പ്പെടുത്തി നിർമിച്ച വിഡിയോ, ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു. 'സൈക്കിള്‍ സവാരി ആരോഗ്യത്തിന്' എന്ന പേരിൽ ഇന്ത്യന്‍ പില്ഗ്രിംസ് വെല്‍ഫെയര്‍ ഫോറം പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.