അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി ‘ഗാ​ന്ധി സ്മ​ര​ണ​യി​ൽ’ പ​രി​പാ​ടി ശാ​ഫി കു​ദി​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ഗാ​ന്ധി​വ​ധം അ​വ​സാ​നി​ക്കു​ന്നി​ല്ല -അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി


അ​ൽ​അ​ഹ്​​സ: ഇ​ന്ത്യ​യു​ടെ രാ​ഷ്​​ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 76ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നം ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്​​സ ഏ​രി​യ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ഹു​ഫൂ​ഫ് ഷി​ഫ മെ​ഡി​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ർ​വ മ​ത പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ‘ഗാ​ന്ധി സ്മ​ര​ണ​യി​ൽ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഹ​സ്സ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യം​ഗം ശാ​ഫി കു​ദി​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് കൊ​ല്ലം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ ത​ല​മു​റ​ക്ക് കാ​ല​ഘ​ട്ട​ത്തി​​ന്റെ അ​നി​വാ​ര്യ​മാ​യ ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ പ​ക​ർ​ന്ന് ന​ൽ​കാ​ൻ രാ​ജ്യ​സ്നേ​ഹി​ക​ളാ​യ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ട്ര​ഷ​റ​ർ അ​ഷ​റ​ഫ് ഗ​സാ​ൽ, മോ​ഡേ​ൺ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ​ർ​വേ​സ്, ച​രി​ത്രാ​ധ്യാ​പ​ക​ൻ അ​ബ്​​ദു​ൽ റ​സാ​ഖ്, ഷി​ഫ മെ​ഡി​ക്സ് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ന​സ്, നി​സാം വ​ട​ക്കേ​കോ​ണം, എം.​ബി. ഷാ​ജു, മൊ​യ്തു അ​ടാ​ടി​യി​ൽ, ലി​ജു വ​ർ​ഗീ​സ്, മു​ര​ളീ​ധ​ര​ൻ പി​ള്ള ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ കോ​ട്ട​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​ജോ​മോ​ൻ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ്രാ​ർ​ഥ​നാ മ​ന്ത്ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Tags:    
News Summary - Gandhi's assassination will not end -Al Ahsa O.I.C.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.