ജിദ്ദ: ഖത്തർ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളുടെയും െഎക്യവും സഹവർത്തിത്തവും പ്രഖ്യാപിച്ച് 41ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ക്ഷണപ്രകാരം വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉല പൗരാണിക കേന്ദ്രത്തിൽ നടന്ന ഉച്ചകോടി സഹകരണത്തിെൻറയും െഎക്യത്തിെൻറയും പ്രധാന്യം വിളിച്ചോതിയ വേദിയായി. ഗൾഫ് രാജ്യങ്ങളുടെ െഎക്യവും സഹകരണവും ഉറപ്പാക്കുന്ന 'അൽഉല കരാറി'ൽ ജി.സി.സി അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളും ഒപ്പിട്ടു. ഇതോടെ ഖത്തർ ഉപരോധം പഴങ്കഥയായി.
സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും 2017 ജൂൺ മുതൽ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വേർപ്പെടുത്തുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് അവസാനമായെന്നാണ് ഗൾഫ് െഎക്യത്തിെൻറ 'അൽഉല കരാർ' വ്യക്തമാക്കുന്നത്. ഇൗ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഖത്തറിനോട് ഉപരോധം പ്രഖ്യാപിച്ച ഇൗജിപ്തും കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇൗജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഒപ്പിട്ടത്. അമേരിക്കൻ പ്രസിഡൻറിെൻറ മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നർ, ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉതൈമിൻ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂഗൈത്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫ് തുടങ്ങിയവരും പ െങ്കടുത്തു. ഗൾഫ് സഹകരണ കൗൺസിലിെൻറ സുപ്രീം കൗൺസിൽ ഉച്ചകോടി അൽഉലയിലെ മറായ ഹാളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് ആരംഭിച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രതിനിധിയായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആണ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചത്.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽസ്വബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, യു.എ.ഇ വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, ബഹ് റൈൻ കിരീടാവകാശി അമീർ സൽമാൻ ബിൻ ഹമദ് ആലു ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആലു സഉൗദ് എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു. ഇൗ ആറ് നേതാക്കളും അതത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചു. ചൊവ്വാഴ്ച രാവിലെ 11 മുതലാണ് നേതാക്കൾ അൽഉലാ വിമാനത്താവളത്തിലെത്തി തുടങ്ങിയത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽഹജ്റഫും ചേർന്ന് സ്വീകരിച്ചു. നാല് വർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധം നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമെന്നതിനാൽ 41ാമത് ജി.സി.സി ഉച്ചകോടിയെ ഗൾഫ്, അറബ് ലോകത്തെ ജനങ്ങൾ ഏറെ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കിയിരുന്നത്.
ഉച്ചകോടിയിൽ ഖത്തർ അമീറിെൻറ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഉപരോധത്തിനു ശേഷം ആദ്യമായാണ് ഖത്തർ അമീർ ജി.സി.സി ഉച്ചകോടിയിൽ പെങ്കടുക്കുന്നത്. ഗൾഫ് രാജ്യങ്ങളുടെ ഭാവി, സഹകരണം, പ്രാദേശിക അന്തർദേശീയ തലത്തിലെ പങ്കാളിത്തം, നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തതിലുൾപ്പെടും. വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ജി.സി.സി രാജ്യങ്ങളുടെ ഗതി ശരിയാക്കുന്നതിനും സംയുക്തമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും െഎക്യവും സഹകരണവും കൂടുതൽ ശകതിപ്പെടുത്തുന്നതിനുള്ള റൂട്ട് മാപ്പായിരുന്നു കിരീടാവകാശിയുടെ പ്രസംഗം. ഉച്ചകോടിയിൽ പെങ്കടുക്കുന്ന സൗദി ഒൗദ്യോഗിക സംഘത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രി ഡോ. മുസാഇൗദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ എന്നിവരുൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.