ജിദ്ദ: രാജ്യത്തെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ കലയും. അതിനായി പദ്ധതി തയാറാക്കാൻ സാംസ്കാരിക-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ നിർദേശമുണ്ടെന്ന് മ്യൂസിക് അതോറിറ്റി മേധാവി സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽബാസിഇ വ്യക്തമാക്കി. 'ഗൾഫ് റോട്ടാന'ചാനലിലെ 'യാ ഹലാ'പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംഗീതം, നാടകം, ദൃശ്യകല, ചലച്ചിത്രനിർമാണം എന്നിവ ഇതിലുൾപ്പെടും.പ്രൈമറി ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ സംഗീതം ഉൾപ്പെടുത്തുകയാണ് അടുത്ത ഘട്ടം. ഇതോടെ വിദ്യാർഥികൾക്ക് തുടക്കം മുതൽ സംഗീതം പഠിക്കാം. സംഗീതം പഠിപ്പിക്കുന്നതിനുള്ള പാഠ്യപദ്ധതി തയാറാക്കിവരുകയാണ്. വിഷയം പഠിപ്പിക്കാൻ കഴിവുള്ള അധ്യാപകരെ പരിശീലിപ്പിച്ച് യോഗ്യരാക്കുമെന്നും മ്യൂസിക് അതോറിറ്റി മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.