ജിദ്ദ: ഗ്ലോബൽ ഇന്ത്യൻസ് വെൽഫെയർ ഓർഗനൈസേഷൻ (ജി.ഐ.ഡബ്ലിയു.ഒ) ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു.
ഇന്ത്യൻ സംസ്കാരത്തെയും ദീപാവലിയുടെ ചൈതന്യത്തെയും പ്രകീർത്തിക്കുന്ന സാംസ്കാരിക പ്രകടനങ്ങളാണ് വർണാഭവും ദീപാലംകൃതവുമായ പരിപാടിയിൽ അരങ്ങേറിയത്. വിസ്മയിപ്പിക്കുന്ന ക്ലാസിക് നൃത്തങ്ങളും സമ്പന്നമായ പൈതൃകത്തെയും സംസ്കാരത്തെയും ആവിഷ്കരിച്ചുകൊണ്ടുള്ള പ്രകടനങ്ങളും ആഘോഷ പരിപാടിയെ മികവുറ്റതാക്കി.
പരമ്പരാഗത വിളക്ക് കൊളുത്തൽ ചടങ്ങായ ‘ഡീപ് ഡാൻ’ പരിപാടിയിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. പ്രധാന കമ്യൂണിറ്റി അംഗങ്ങളുടെ വിവിധ രംഗങ്ങളിലെ മികച്ച സംഭാവനകളെ പരിഗണിച്ചു ചടങ്ങിൽ പുരസ്കാരം നൽകി.
മല്ലേഷ്, സാന്റി, ശുഭാൻ, കെവിൻ, സ്നേഹ, അരുൺ, ജയശങ്കർ, സുദാമ, പരാഗ്, പ്രാണേഷ്, ഓം പ്രകാശ്, ഭഗവതി, ദേബാശിസ്, അങ്കിത്, കാർത്തിക്, രേവതി, ശ്രീത, നമിത, ലക്ഷ്മിരാജ്, ഗണേഷ് ലിംഗ, കവിത എന്നിവരായിരുന്നു ജി.ഐ.ഡബ്ലിയു.ഒ സംഘാടകർ. വിശാൽ, മൃത്യുഞ്ജയ, പ്രശാന്ത്, ബാദുഷ, മുബീൻ, സന്തോഷ്, ഹിരംഭ, പശുപുലേറ്റി, ഉജ്ജ്വൽ വഞ്ച എന്നിവരും ഡോ. അലോക് തിവാരിയും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.