ഗൾഫ് മലയാളി ഫെഡറേഷൻ ഹുറൈമിലയിൽ ഇഫ്താർ വിരുന്ന് ഒരുക്കിയപ്പോൾ
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദിൽ നിന്ന് 90 കിലോമീറ്റർ അകലെ ഹുറൈമില ഗ്രാമത്തിൽ റമദാൻ കിറ്റ് വിതരണവും കുടുംബ ഇഫ്താർ സംഗമവും നടത്തി. ഈന്തപ്പന തോട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ പഴയ മദീന റോഡിലുള്ള മലഞ്ചരുവിലെ, മനോഹര പ്രദേശമാണ് ഹുറൈമില. ഈത്തപ്പഴ തോട്ടങ്ങളിലെ തൊഴിലാളികളെ ചേർത്തുപിടിച്ചു നടത്തിയ ഈ ഇഫ്താർ തികച്ചും വ്യത്യസ്തത നിറഞ്ഞതായിരുന്നു. റിയാദിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഇഫ്താറിനായി തോട്ടത്തിൽ ഒത്തുകൂടി. കുടുംബങ്ങൾ വീടുകളിൽ നിന്ന് പാചകം ചെയ്തുകൊണ്ടുവന്ന പലഹാരങ്ങളും നാടൻ വിഭവങ്ങളും ഇഫ്താറിന് രുചികൂട്ടി.
സൗദി നാഷനൽ കമ്മിറ്റി ഇഫ്താറിന് നേതൃത്വം വഹിച്ച ഈ പരിപാടിയിൽ നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ, ചെയർമാൻ റാഫി പാങ്ങോട്, മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, ഡോ. കെ.ആർ. ജയചന്ദ്രൻ, ഇസ്മാഈൽ പയ്യോളി, എം. നിഹാസ്, ഫൈമി, സുബൈർ കുമ്മിൾ, അഷ്റഫ് ചേലാമ്പ്ര, ഫസീല, നസീർ കുന്നിൽ, നിഷാദ്, നൗഷാദ്, ഷാജഹാൻ കാഞ്ഞിരപ്പള്ളി, ഷാനവാസ് വെമ്പിളി, നിഹാദ് പാനൂർ, സുധീർ പാലക്കാട്, സജീർ ചിതറ, ഷെഫീന, മുന്ന, സുഹ്റ, എൻജി. നൂറുദ്ദീൻ, പി.എസ്. കോയ, റസാഖ്, നബീൽ, അജ്ന തുടങ്ങിയവർ പങ്കെടുത്തു. കാർഷിക മേഖലയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് അവർ താമസിക്കുന്ന കൃഷിയിടങ്ങളിൽ ചെന്ന് റമദാൻ കിറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.