ജിദ്ദ: വിശ്വാസികള്‍ കോവിഡിനെ ആത്മധൈര്യത്തോടെ നേരിടണമെന്നും അശരണര്‍ക്കും നിര്‍ധനര്‍ക്കും അത്താണിയാകണമെന്നും കവി ആലങ്കോട് ലീലാകൃഷ്ണന് പറഞ്ഞു. ‘നോവേറും നാളിലെ നോമ്പോര്‍മകള്‍’എന്ന വിഷയത്തില്‍ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) സംഘടിപ്പിച്ച വിഡിയോ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി തുവ്വൂര്‍ അധ്യക്ഷത വഹിച്ചു.
ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മാഇൗല് മരിതേരി മോഡറേറ്ററായി. യു.എ. നസീര്‍ (ന്യൂയോര്‍ക്ക്), അഡ്വ. എസ്. മമ്മു (തളിപ്പറമ്പ്), ഹാമിദ് ഹുസൈന് (ദുബൈ), സബീന എം. സാലി, മുസാഫിര്‍, അഹമ്മദ് പാളയാട്ട്, ഷിബു തിരുവനന്തപുരം, അബ്ബാസ് ചെമ്പന്‍, സലീം മുല്ലവീട്ടില്‍, ഗോപി നെടുങ്ങാടി, അഡ്വ. ശംസുദ്ദീന്‍, ഡോ. മുഹമ്മദ് കാവുങ്ങല്‍, നാസര്‍ വെളിയങ്കോട്, സി.എച്ച്. ബഷീര്‍, നസീർ വാവക്കുഞ്ഞ്, എന്‍.എം. ജമാലുദ്ദീന്‍, ഡോ. മുഹമ്മദ് ഫൈസല്‍, ഷിയാസ് ഇമ്പാല, നാസര്‍ ഫറോക്ക്, അമീര്‍ ചെറുകോട് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ സ്വാഗതവും കോഓഡിനേറ്റര്‍ ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.