ജിദ്ദ: ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും നടപ്പാക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി പരിശോധിക്കുന്നതിനുമാണ് ഒരോ വർഷവും മേഖലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതെന്ന് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ. ഖുൻഫുദ, അദ്മ്, അർദിയാത്ത് മേഖലകൾ സന്ദർശിക്കവേയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. പ്രാദേശിക സമിതികൾക്ക് മേഖലയുടെ പുരോഗതിയിൽ വലിയ പങ്കുണ്ട്. മേഖലാനിവാസികളുടെ ജീവിതാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. നല്ല പുരോഗതിയാണ് മേഖലയിൽ ഉണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു. നടപ്പാക്കിവരുന്ന വിവിധ പദ്ധതികൾ അദ്ദേഹം പരിശോധിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു. അല്ലീത്, ബഹ്റ, ജമൂം മേഖലകൾ അദ്ദേഹംഇന്ന് സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.