മദീന: ഹിജ്റ റോഡിൽ ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനുള്ള കേന്ദ്രം മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ സന്ദർശിച്ചു. തീർഥാടകരെ സ്വീകരിക്കാൻ നടത്തിയിട്ടുള്ള ഒരുക്കങ്ങളും അവർക്ക് നൽകുന്ന സേവനങ്ങളും സംവിധാനങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമാണ് ഗവർണറുടെ സന്ദർശനം. കേന്ദ്രത്തിലെത്തിയ ഗവർണർ അതിന്റെ പ്രവർത്തന സൂചകങ്ങൾ വീക്ഷിച്ചു.
ബസുകളിലെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനും യാത്രയയക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള സ്വയമേവ സംവിധാനങ്ങൾ ഗവർണർ കാണുകയുണ്ടായി. കൂടാതെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ടിൽനിന്നും ജിദ്ദ ഇസ്ലാമിക് പോർട്ടിൽനിന്നും മദീനയിലേക്ക് എത്തുന്ന കര തീർഥാടകർക്കും ഉംറ കഴിഞ്ഞ് മദീന സന്ദർശിക്കാൻ വരുന്ന തീർഥാടകർക്കും നൽകുന്ന സേവനങ്ങളും അതിനുള്ള സംവിധാനങ്ങളും ഗവർണർ പരിശോധിച്ചു. ഗതാഗത സേവനങ്ങൾ, ആരോഗ്യ ക്ലിനിക്കുകൾ, ആംബുലൻസ്, സുരക്ഷ എന്നീ രംഗത്ത് നൽകുന്ന സേവനങ്ങൾ ഗവർണർക്ക് വിശദീകരിച്ചു കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.