റിയാദ്: സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും സന്തോഷത്തിനും സമാധാനത്തിനും ജീവിതത്തിനും പ്രാധാന്യം നൽകി അതിനുവേണ്ടി പ്രയത്നിക്കണമെന്നും മാനുഷിക മൂല്യങ്ങൾക്ക് വിലകൽപിച്ച് ജീവിതം നയിക്കുന്ന മുസ്ലിംകൾക്ക് സമ്പത്തികമായും ശാരീരികമായും മാനസികമായും കൂടുതൽ വിശുദ്ധി സാധ്യമാക്കാനുള്ള അവസരമാണ് റമദാനെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസുസ്സഖാഫത്തിസ്സുന്നിയ്യ ഡയറക്ടർ ജനറലുമായ സി. മുഹമ്മദ് ഫൈസി പറഞ്ഞു. മർകസ് റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മർകസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മർകസ് ഗ്ലോബൽ കൗൺസിൽ അസി.ഡയറക്ടർ മർസൂഖ് സഅദി പരിചയപ്പെടുത്തി.
അൽ ഫാരിസ് ഇസ്തിറാഹായിൽ നടന്ന ഇഫ്താർ സംഗമത്തിൽ റിയാദ് മർകസ് പ്രസിഡൻറ് അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ അസീസ്, ശിഹാബ് കൊട്ടുകാട് എന്നിവർ ഉൾപ്പെടെ പങ്കെടുത്തു. മർക്കസ് റിയാദ് പി.ആർ.ഒമാരായ മൂസ സഖാഫി ചുള്ളിക്കോട്, ഹസൈനാർ ഹാറൂണി എന്നിവരെ ചടങ്ങിൽ സി. മുഹമ്മദ് ഫൈസി ആദരിച്ചു. സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.