റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന സാമൂഹിക സുരക്ഷാപദ്ധതിയുടെ മൂന്നാം സീസണിന് വൻ സ്വീകാര്യത. പ്രവാസം പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇത്തരത്തിലുള്ള പദ്ധതികൾ ആളുകൾക്ക് ആശ്വാസമായി മാറുന്നതെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈ പദ്ധതിയിൽ ആദ്യവർഷം മുതൽ തന്നെ അംഗമായവർ എക്സിറ്റിൽ പോയാലും നാട്ടിൽ തുകയടച്ച് തുടർന്ന് പോകാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്.
ഒട്ടനവധി മലയാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ കൂട്ടമായി പദ്ധതിയിൽ അംഗമായിട്ടുണ്ട്. ഇത്തരത്തിൽ 400ഓളം പേർ ജോലിചെയ്യുന്ന സിൻമാർ എന്ന സ്ഥാപനത്തിലെ മുഴുവൻ മലയാളികളും അംഗത്വമെടുക്കുകയുണ്ടായി. സ്വയം അംഗത്വം എടുക്കുകയും തനിക്കൊപ്പം ജോലിചെയ്യുന്നവരെ എല്ലാം സുരക്ഷാ പദ്ധതിയിൽ അംഗമാക്കിയതായി സിൻമാർ ഗ്രൂപ് കമ്പനി ചെയർമാൻ അനിൽകുമാർ പറഞ്ഞു.
കേരളത്തിൽ സ്ഥിരതാമസമുള്ള റിയാദിലെ ഏതൊരു മലയാളിക്കും കക്ഷിരാഷ്ട്രീയത്തിനതീതമായി പദ്ധതിയിൽ അംഗമാവാമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അനിൽകുമാർ പറഞ്ഞു. ഇദ്ദേഹം മികച്ചൊരു ബാഡ്മിൻറൺ താരവും സംഘാടകനും കൂടിയാണ്. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ് മാസ്റ്റർ, മുജീബ് ഉപ്പട റെമ ലോജിസ്റ്റിക് എം.ഡി സാജിദ് കോഴിക്കോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.