ജിസാൻ: സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന ഗൂഡല്ലൂർ സ്വദേശിയായ യുവാവിനെ ജിസാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗൂഡല്ലൂർ ചെമ്പാല സ്വദേശി മുർഷിദിനെയാണ്(28) അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ ശുചിമുറിയിൽ ഞായറാഴ്ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് വർഷത്തോളമായി ജിസാനിൽ അൽനദ ഡയറി കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ടര വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. അവിവാഹിതനായ ഇദ്ദേഹം ഉടനെ നാട്ടിൽ പോവാനും വിവാഹം കഴിക്കാനുമുള്ള ഒരുക്കത്തിലായിരുന്നു. കമ്പനി ജീവനക്കാരുടെ നമസ്കാരത്തിന് പതിവായി നേതൃത്വം നൽകിയിരുന്ന ഇദ്ദേഹം തികഞ്ഞ മതഭക്തനും മിതഭാഷിയുമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ജിസാനിൽ സാമൂഹിക, സേവനരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിൻെറ മരണം ജിസാനിലെ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി.
പിതാവ്: കെ.ബി.എം ബാവ. സഹോദരിമാർ: മുർഷിദ, മുഹ്സിന. ജിസാൻ ബിൻ നാസിർ. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിസാനിൽ ഖബറടക്കാനുള്ള നടപടികൾ സഹോദരി ഭർത്താവ് ഇസ്‌ഹാഖ്, മറ്റു സാമൂഹിക പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.