ജിദ്ദ: മസ്ജിദുൽ ഹറാമിെൻറയും മുറ്റങ്ങളുടെയും ഗൈഡ് മാപ്പ് പ്രദർശിപ്പിക്കുന്നതിനുള്ള സ്ക്രീൻ സജ്ജമായി. ഹറമിലെത്തുന്നവർക്കുള്ള ഗൈഡൻസ് സംവിധാനം മികച്ചതാക്കാനും വികസിപ്പിക്കാനും ഇരുഹറം കാര്യാലയത്തിനു കീഴിലെ പദ്ധതി, എൻജിനീയറിങ് പഠന വിഭാഗമാണ് പുതിയ ഗൈഡ് മാപ്പ് സ്ക്രീൻ ഒരുക്കിയിരിക്കുന്നത്.
തീർഥാടർക്കും സന്ദർശകർക്കും അവർ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശനം സുഗമമാക്കുക എന്നതാണ് ഇൗ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.
ശൗചാലയങ്ങൾ, ഉന്തുവണ്ടി സ്ഥലങ്ങൾ തുടങ്ങി ഇരുഹറം കാര്യാലയത്തിനു കീഴിലെ 16 സേവനസ്ഥലങ്ങളും സംവിധാനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ആറ് പ്രധാന ഭാഷകളിൽ ഡേറ്റ കാണാൻ കഴിയുന്ന രീതിയിലാണ് ഗൈഡ് മാപ്പ് സ്ക്രീൻ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.