റിയാദ്: ഗൾഫ് ഫിലിം മേള നാലാം പതിപ്പിന് റിയാദിൽ തുടക്കം. ചലച്ചിത്ര രംഗത്തെ പ്രഗല്ഭരുടെ സാന്നിധ്യത്തിലാണ് മേളക്ക് തുടക്കംകുറിച്ചത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഡയലോഗ് സെഷനുകളും പരിശീലന ശിൽപശാലകളുമടക്കം വിവിധ പരിപാടികൾ അരങ്ങേറും. ഗൾഫ് സിനിമ നിർമാതാക്കളുടെ 29 വ്യത്യസ്ത സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.
ഫീച്ചർ ഫിലിമുകൾ, ചെറുകഥകൾ, ഡോക്യുമെന്ററികൾ എന്നിവ ഇതിലുൾപ്പെടും. ചലച്ചിത്ര പ്രദർശനങ്ങൾക്ക് പുറമേ മേളയുടെ അജണ്ടയിൽ നിരവധി സെമിനാറുകളും വിവിധ പരിശീലന ശിൽപശാലകളുമുണ്ട്. വൈവിധ്യമാർന്ന ഉള്ളടക്കത്തിന് പുറമെ ഒമ്പത് അവാർഡുകൾക്കായി നിരവധി ഗൾഫ് ചലച്ചിത്ര പ്രവർത്തകർ മത്സരിക്കും. ഗൾഫ് സംസ്കാരത്തെ ആഗോള സാംസ്കാരിക രംഗത്തേക്ക് ഉയർത്തിയ സൃഷ്ടികൾ അവതരിപ്പിച്ച അഞ്ച് പ്രമുഖ ഗൾഫ് സിനിമാ പ്രതിഭകളെ മേളയിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.