ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് ഗ്രാൻഡ് ഫിനാലെ; ജൂനിയർ വിഭാഗത്തിൽ കുശ്‌ റാം മഹാലക്ഷ്മിക്കും സീനിയർ വിഭാഗത്തിൽ അസ്ന ശാഫിക്കും ഒന്നാം സ്ഥാനം

റിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വതന്ത്ര്യത്തി​െൻറയും ഇന്ത്യ-സൗദി സൗഹൃദത്തി​െൻറയും 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഇന്ത്യ @75 ഫ്രീഡം ക്വിസ്' ഫൈനൽ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കുശ്‌ റാം മഹാലക്ഷ്മിക്കും സീനിയർ വിഭാഗത്തിൽ അസ്ന ശാഫിക്കും ഒന്നാം സ്ഥാനം. ദമ്മാം ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് കുശ്‌ റാം മഹാലക്ഷ്മിയും അസ്ന ശാഫിയും. ജൂനിയർ വിഭാഗത്തിൽ നൈറ ഷഹദാൻ (ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ, റിയാദ്) രണ്ടാം സ്ഥാനവും ഗൗതം കൃഷ്ണ (അൽമനാർ ഇൻറർനാഷനൽ സ്കൂൾ, യാംബു) മൂന്നാം സ്ഥാനവും നേടി.


സീനിയർ വിഭാഗത്തിൽ അസ്‌ന ഷാഫി (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം) ഒന്നാം സ്ഥാനവും ധ്രുവ് ജെയിൻ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം) രണ്ടാം സ്ഥാനവും ഇനിയൻ ശിവകുമാർ (ന്യൂ മിഡിൽ ഈസ്​റ്റ്​ ഇൻറർനാഷനൽ സ്‌കൂൾ, റിയാദ്) മൂന്നാം സ്ഥാനവും നേടി.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആറ് വീതം പേർ ആയിരുന്നു ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. ഈ മാസം ഒന്നിന് ഓൺലൈനായി നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ നിന്ന് വിജയിച്ചാണ് ഈ കുട്ടികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

കോവിഡ്​ മാനദണ്ഡ പ്രകാരം ഒരുക്കിയ വേദിയിലാണ് ഗ്രാൻഡ് ഫിനാലെ നടന്നത്. പ്രശസ്​ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ്​ മാസ്​റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക്​ ഒാഫ്​ റെക്കോർഡ്​ നേട്ടം സ്വന്തമാക്കുകയും ചെയ്​ത ഗിരി 'പിക്ക്​ ​െബ്രയിൻ' ബാല സുബ്രഹ്​മണ്യൻ​ ഗ്രാൻഡ്​ ഫിനാലെയിൽ മത്സരം നയിച്ചത്.

ഒന്നാം സ്ഥാനക്കാർക്ക്​ 4,000 സൗദി റിയാൽ മുല്യമുള്ള സമ്മാനമാണ്​ ലഭിക്കുക​. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും.

Tags:    
News Summary - Gulf Madhyamam Freedom Quiz Grand Finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.