‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും പി.​എം ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ ടാ​ല​ൻ​റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ വി​ജ​യി​യാ​യ സെ​യ്ദ സ​മീ​ഹ അ​മ​ലി​നു​ള്ള അ​വാ​ർ​ഡ് ഇ​റാം ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ​ദ് കൈ​മാ​റു​ന്നു

'ഗ​ൾ​ഫ് മാ​ധ്യ​മം' പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ് സെ​ർ​ച്ച് പ​രീ​ക്ഷ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

ദ​മ്മാം: 'ഗ​ൾ​ഫ് മാ​ധ്യ​മ'​വും പി.​എം ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ ടാ​ല​ൻ​റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ വി​ജ​യി​യാ​യ സെ​യ്ദ സ​മീ​ഹ അ​മ​ലി​ന് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ദ​മ്മാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​റാം ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്, സെ​യ്ദ സ​മീ​ഹ അ​മ​ലി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും കൈ​മാ​റി.

വി​ജ​യി​ക്കു​വേ​ണ്ടി വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വ് സെ​യ്ദ് അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ർ, ത​നി​മ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് കെ. ​സി​റാ​ജു​ദ്ദീ​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം ദ​മ്മാം മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് മി​സ്ഹ​ബ് പാ​റ​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ദ​മ്മം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് സെ​യ്ദ സ​മീ​ഹ അ​മ​ൽ. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ സെ​യ്ദ് അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​െൻറ​യും ന​ഹീ​ദ് ഫാ​ത്തി​മ​യു​ടെ​യും മ​ക​ളാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.