ഗൾഫ്​ മാധ്യമം ദമ്മാം സിഗ്​നച്ചേർ ഹോട്ടൽ അൽ യാസ്​മിൻ ഹാളിൽ ഒരുക്കിയ റെയ്​നി നൈറ്റ്​ ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​ ഉദ്​ഘാടനം ചെയ്യുന്നു

സൗദി കിഴക്കൻ പ്രവിശ്യയിൽ പെയ്​തിറങ്ങി ഗൾഫ്​ മാധ്യമം ‘റെയ്​നി നൈറ്റ്​’

ദമ്മാം: മഞ്ഞുപുതച്ച ശരത്​കാലരാവി​െൻറ ആകാശങ്ങളിൽ കിഴക്ക്​ ദിക്കിൽ വിതുമ്പി നിന്ന പാട്ട്​ മേഘങ്ങൾ രാഗവിസ്​മയങ്ങളുടെ മഴനൂലുകളായി പെയ്​തിറങ്ങി. ഹൃദയത്തി​െൻറ അറകളിൽ എവിടെയോ കാത്തുവെച്ച സ്വകാര്യ പ്രണയം പോലെ, നൊമ്പരക്കൂട്ടി​ലെ താരാട്ട്​ പോലെ, കരൾ വാതിലുകളിൽ തൊട്ടുവിളിച്ച സ്വപ്​നം പോലെ മഴ പാട്ടുകൾ നിറഞ്ഞുതുളുമ്പി. മഴനനഞ്ഞ ബാല്യകാല ഓർമകളുടെ ഗൃഹാതുരതകളിൽ, പ്രണയിനിയോടൊപ്പം ഇലചൂടി നനഞ്ഞ മഴസന്ധ്യകളിൽ, ഉമ്മറപ്പടിയി​ൽ മഴനൂലകൾക്കൊപ്പം താളമിട്ട രാവുകളിൽ അറിയാതെ അറിയാതെ കടൽകടന്ന്​ യാത്രപോവുകയായിരുന്നു പ്രേക്ഷകരായ ആയിരങ്ങൾ.


ദമ്മാമി​െൻറ പ്രവാസ മണ്ണ്​ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്യപൂർവ നിമിഷങ്ങളുടെ മയൂഖ ഭംഗിയിൽ അൽഖോബാർ സിഗ്​നച്ചേർ ഹോട്ടലി​െൻറ ഓഡിറ്റോറിയത്തിൽ ‘ഗൾഫ്​ മാധ്യമം’ ഒരുക്കിയ റെയ്​നി നൈറ്റ്​ ആസ്വാദകഹൃദയങ്ങളിൽ പെയ്​തുനിറഞ്ഞു. പരിപാടി തുടങ്ങുന്നതിനും വളരെ മുമ്പ്​ തന്നെ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു. ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ച രഹസ്യ പ്രണയം അവതാരകൻ മിഥുൻ അവതരിപ്പിച്ചതോടെ സദസ്​ കൗതുകപൂർവം കാതോർത്തു. അതൊരു മഴപ്രണയത്തിലേക്ക്​ എത്തിയതോടെ കേട്ടവരെല്ലാം സമാനമായ പ്രണയസ്വപ്​നങ്ങളിൽ അലിഞ്ഞു.


സ്​റ്റീഫൻ ദേവസ്യയുടെ മാന്ത്രികവിരലുകൾ പെയ്യിച്ച മഴശ്രുതിയോടെയാണ്​ സംഗീത നിശക്ക്​ അരങ്ങുണർന്ന്​. ‘പട്ടം പോലെ’ എന്ന സിനിമയിലെ മഴയേ, തൂമഴയേ എന്ന അതിമനോഹര മഴപ്പാട്ട്​ പാടി അക്​ബർഖാനാണ്​ സ്വരരാഗമൊഴുക്കിന്​ തുടക്കമിട്ടത്​. സൺഡേ ഹോളിഡേ എന്ന സിനിമയിൽ പാടിയ മഴപാടും എന്ന പാട്ടുമായി പ്രശസ്​ത ചലച്ചിത്രതാരം അപർണ ബാലമുരളി എത്തിയതോടെ മഴപ്പാട്ടി​െൻറ കുളിരിൽ പുതപ്പുചൂടി ഉറങ്ങിയ കാണികൾ സ്വപന്​ തേരിലേറി.


തുടർന്ന്​ സുരജ്​ സന്തോഷും നിത്യ മാമനും ക്രിസ്​റ്റകലയും ശ്രീജിഷും പാടിപെയ്​തു. മഴയുടെ വിവിധ ഭാവങ്ങൾ സംഗീതത്തിലേക്ക്​ ആവാഹിച്ച എ.ആർ. റഹ്​മാന്​ ആദരവർപ്പിച്ചുകൊണ്ട്​ കോർത്തെടുത്ത മഴരാഗങ്ങൾ അത്യപൂർവ അനുഭവമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക്​ പെയ്​തുവീണു. തുടർന്നാണ്​ ഫ്യൂഷൻ സംഗീത മാന്ത്രികൻ സ്​റ്റീഫൻ ദേവസ്സിയും ബാൻറും വേദിയിലെത്തിയത്​. തണുപ്പു പുതച്ചുനിന്ന വേദിയിൽ ദ്രുത സംഗീത താളത്തി​െൻറ ചൂടെത്തിയതോടെ റെയ്​നി നൈറ്റ്​ വിവേചിച്ചറിയാനാവാത്ത ഒരു അനുഭൂതിയിലേക്ക്​ ഉയർന്നു.


രാവ്​ വൈകി പാട്ടുകൾ പെയ്​തു തീരു​േമ്പാഴും, തിരികെ പോകാൻ മടിച്ചുനിന്ന പ്രേക്ഷകർ മഴ സ്വപ്​നങ്ങളിൽ അലിഞ്ഞുചേരുകയായിരുന്നു. മാധ്യമപ്രവർത്തകനും ഇവൻറ്​ ഡയറക്​ടറുമായ എൻ.വി. അജിത് ആണ് സംഗീത പരിപാടി അണിയിച്ചൊരുക്കിയത്.


ഏഴിന്​​ തന്നെ ഔദ്യോഗിക പരിപാടികൾക്ക്​ തുടക്കമായി. ‘ഗൾഫ്​ മാധ്യമം’ കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി ഒരുക്കിയ മെഗാ പരിപാടിയായിരുന്നു ‘റെയ്​നി നൈറ്റ്​’. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​ റെയ്​നി നൈറ്റി​െൻറ ഔദ്യോഗിക ഉദ്​ഘാടന കർമം നിർവഹിച്ചു.


ഗൾഫ്​ മാധ്യമം ജനറൽ മാനേജർ ഡോ: ഹാഷിം അൽഅത്താസ്​, ഗൾഫ്​ മാധ്യമം മീഡിയാവൺ എക്​സിക്യുട്ടീവ്​ കമ്മറ്റി ചെയർമാൻ കെ.എം.ബഷീർ ഗൾഫ്​ മാധ്യമം ലീഗൽ കൺസൾട്ടൻറ്​ ഇബ്രാഹിം സാലിഹ്​ അൽ യാസീൻ,ലുലു റീജണൽ മാനേജർ അബ്​ദുൾ സലാം, എലൈറ്റ്​ ട്രാവൽസ്​ ഫിനാൻസ്​ ഹെഡ്​, വിനോദ്​ നടരാജൻ, ഫ്രൺടി പേ ഇന്ത്യൻ സെഗ്​മെൻറ്​ മാനേജർ സലീം തലപ്പിൽ, ഗൾഫ്​ മാധ്യമം ​േഗ്ലാബൾ ബിസ്​നസ്​ ഹെഡ്​ മുഹമ്മദ്​ റഫീഖ്​,സൗദി റീജണൽ മാനേജർ സലീം മാഹി എന്നിവർ വേദിയിൽ സാക്ഷിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.