‘ഗ​ൾ​ഫ് മാ​ധ്യ​മം കു​ടും​ബം മാ​ഗ​സി​ൻ’​കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ​ത​ല പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

'ഗ​ൾ​ഫ് മാ​ധ്യ​മം കു​ടും​ബം മാ​ഗ​സി​ൻ'​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു

ദ​മ്മാം: പു​തി​യ വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് നി​ര​വ​ധി ആ​ക​ർ​ഷ​ക വി​ഭ​വ​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഗ​ൾ​ഫ് മാ​ധ്യ​മം കു​ടും​ബം മാ​ഗ​സി​െൻറ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ​ത​ല പ്ര​കാ​ശ​നം ന​ട​ന്നു. ഗ​ൾ​ഫ്​ മാ​ധ്യ​മം - മീ​ഡി​യ​വ​ൺ എ​ക്‌​സി​ക്യു​ട്ടി​വ് ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ർ, നാ​സ​ർ ഖാ​ദ​റി​ന് കോ​പ്പി ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

കോ​വി​ഡ് മ​ഹാ​മാ​രി സൗ​ദി​യി​ൽ അ​തി​തീ​വ്ര​മാ​യി നി​ല​നി​ന്നി​രു​ന്ന സ​മ​യ​ത്തും ശേ​ഷ​വും പ്ര​വാ​സി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കു​ക​യും സാ​ന്ത്വ​ന​മാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്‌​ത ദാ​റു​സ്സി​ഹ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​ങ്​ ജീ​വ​ന​ക്കാ​രാ​യ സു​ബി​മോ​ൾ, ചി​ഞ്ചു സ​ഫ മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ലെ ഷാ​ഹി​മോ​ൾ, ലീ​ന ജോ​ർ​ജ് ബ​ദ​ർ അ​ൽ​റ​ബീ​അ ആ​ശു​പ​ത്രി​യി​ലെ റി​യാ​സ്, ജെ​ബി എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ഫ​വാ​സ് മു​ഹ​മ്മ​ദ്, ദ​മ്മാം ബ്യു​റോ റി​പ്പോ​ർ​ട്ട​ർ അ​ർ​ഷ​ദ് അ​ലി, മാ​ർ​ക്ക​റ്റി​ങ് എ​ക്‌​സി​ക്യൂ​ട്ടി​വ് മി​സ്ഹ​ബ് പാ​റ​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ര​ണ്ടു വാ​ല്യ​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ജ​നു​വ​രി ല​ക്ക​ത്തി​ൽ വി​വി​ധ ഹെ​ൽ​ത്ത് ടി​പ്പു​ക​ൾ, അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ, പാ​ര​ൻ​റി​ങ്​ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡാ​ന​ന്ത​ര ജീ​വി​തം എ​ങ്ങ​നെ സ​ന്തോ​ഷ​ക​ര​മാ​ക്കാം എ​ന്ന് ച​ർ​ച്ച​ചെ​യ്യു​ന്ന 'ഹാ​പി​നെ​സ്​'​എ​ന്ന ബു​ക്‌​ലെ​റ്റും ഇ​തോ​ടൊ​പ്പ​മു​ണ്ട്. 10 റി​യാ​ലാ​ണ് വി​ല. കോ​പ്പി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 0582369029 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - 'Gulf Media and Family Magazine' published in the Eastern Province And FIG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.