റിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും ഇന്ത്യ -സൗദി സൗഹൃദത്തിെൻറയും 75ാം വാർഷിക ആഘോഷ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'ഇന്ത്യ @75 ഫ്രീഡം ക്വിസ്' ഫൈനൽ മത്സരം വെള്ളിയാഴ്ച. ദമ്മാമിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെ ഗംഭീരമാക്കുന്നതിന് വിവിധ തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പ്രതിഭകൾ മാറ്റുരക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ആറ് വിദ്യാർഥികൾ വീതമാണ് പങ്കെടുക്കുന്നത്. ഈ മാസം ഒന്നിന് ഓൺലൈനായി നടന്ന സെമി ഫൈനലിൽ വിജയിച്ച കുട്ടികളാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നത്.
കോവിഡ് മാനദണ്ഡ പ്രകാരം ഒരുക്കുന്ന വേദിയിലാണ് ഗ്രാൻഡ് ഫിനാലെ. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് െബ്രയിൻ' ബാല സുബ്രഹ്മണ്യൻ മത്സരം നയിക്കും. പരിപാടിയുടെ അവതാരകനും സൗദി കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള അഞ്ച് കുട്ടികളും ദമ്മാമിലെ ഗ്രാൻഡ് ഫിനാലെ വേദിയിലും ബാക്കി നാല് കുട്ടികൾ റിയാദിലെ വേദിയിലും മൂന്ന് കുട്ടികൾ പടിഞ്ഞാറൻ പ്രവിശ്യയിലെ വേദിയിലുമെത്തി സംഘാടകരുടെ മേൽനോട്ടത്തിൽ മത്സരത്തിൽ പങ്കെടുക്കും. വൈകീട്ട് നാലു മുതലാണ് മത്സരം.
പരിപാടി വൈകീട്ട് നാല് മുതൽ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജ് ലൈവിലൂടെ പൊതുജനങ്ങൾക്ക് കാണാം. വിജയികളെ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങളാണ്. ഒന്നാം സ്ഥാനക്കാർക്ക് 4,000 സൗദി റിയാൽ മുല്യമുള്ള സമ്മാനമാണ് ലഭിക്കുക. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും.
ജൂനിയർ വിഭാഗം: കുഷ് റാം മഹാലക്ഷ്മി (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), മുഹമ്മദ് ഇസാൻ ഖാൻ (അൽ മുന ഇൻറർനാഷനൽ സ്കൂൾ, ദമ്മാം), നൈറ ഷഹദാൻ (ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ, റിയാദ്), ഡി. ഗൗതം കൃഷ്ണ (അൽ മനാർ ഇൻറർനാഷനൽ സ്കൂൾ, യാംബു), അതീബ് ഇസ്‌റാർ (മോഡേൺ ഇൻറർനാഷനൽ സ്‌കൂൾ, അൽ അഹ്‌സ), സൻയോഗിതാ അഭയ് മുണ്ടെ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്).
സീനിയർ വിഭാഗം: മുഹമ്മദ് മിഷാൽ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്), അസ്‌ന ഷാഫി (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), അബ്ദുസ് സമി ശൈഖ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), അറഫാത് മുഹമ്മദ് ആസിഫ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), ധ്രുവ് ജെയിൻ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), ഇനിയൻ ശിവകുമാർ (ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്‌കൂൾ, റിയാദ്).
സെപ്തംബർ 24ന് നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ പതിനായിരത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. അതിൽനിന്ന് ഓരോ വിഭാഗത്തിലും 150 കുട്ടികൾ വീതം സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിൽ നടക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകർ ലുലു ഗ്രൂപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.