ജിദ്ദ: ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾ നെഞ്ചേറ്റിയ ഗൾഫ് മാധ്യമം പ്രഥമ 'സോക്കർ കാർണിവൽ 2022' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. സീനിയർ വിഭാഗത്തിൽ മെമ്മറീസ് ട്രാവൽ ബി.എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ-ഹാസ്മി എഫ്.സി ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ ജെ.എസ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അമിഗോസ് ജിദ്ദയും ജേതാക്കളായി.
ആവേശ മത്സരങ്ങൾക്കാണ് ജിദ്ദ മത്താർ ഗദീം ശബാബിയ്യ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയo സാക്ഷിയായത്. ടൂർണമെന്റ് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്‌ഘാടനം ചെയ്തു. സീനിയർ വിഭാഗത്തിൽ ഇക്യുബിലിറ്റി വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും അൽ-ഹാസ്‌മി ഇൻറർനാഷനൽ റണ്ണേഴ്സ് കപ്പിനും പ്രൈസ് മണിക്കും ജൂനിയർ വിഭാഗത്തിൽ അൽ-ഹാസ്‌മി ഇൻറർനാഷനൽ വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും ഇഖ്യുബിലിറ്റി റണ്ണേഴ്സ് കപ്പിനും പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെന്റിൽ ഇരു വിഭാഗങ്ങളിലായി 12 ടീമുകളാണ് മാറ്റുരച്ചത്.
സീനിയർ ഭാഗത്തിലെ അൽ-ഹാസ്മി എഫ്.സി, മെമ്മറീസ് ട്രാവൽ ബി.എഫ്.സി കലാശ പോരാട്ടത്തിൽ കളിയുടെ അഞ്ചാം മിനുട്ടിലും 12-ാം മിനുട്ടിലും അൽ-ഹാസ്മിയുടെ മുൻനിര കളിക്കാരനായ അസ്‌ലമാണ് ടീമിന് വേണ്ടി ഇരു ഗോളുകളും വലയിലാക്കിയത്. ഫൈനലിലെ മാൻ ഓഫ് ദ മാച്ചും അസ്‌ലം തന്നെയായിരുന്നു. സീനിയർ വിഭാഗത്തിൽ ഏറ്റവും നല്ല ഗോൾ കീപ്പർ മെമ്മറീസ് ട്രാവൽ ബി.എഫ്.സി ടീമിലെ ഫസൽ, ഏറ്റവും മികച്ച കളിക്കാരൻ അൽ-ഹാസ്മി എഫ്.സിയിലെ സുധീഷ് എന്നിവരെ തെരഞ്ഞെടുത്തു.
ജൂനിയർ വിഭാഗം ജെ.എസ്.സി, അമിഗോസ് ജിദ്ദ ടീമുകൾ തമ്മിലെ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും വിജയം അമിഗോസ് ജിദ്ദക്കായിരുന്നു. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി അമിഗോസ് ജിദ്ദ ടീമിലെ മിഷാൽ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽനിന്നും ഏറ്റവും നല്ല ഗോൾ കീപ്പർക്കുള്ള സമ്മാനം അമിഗോസ് ജിദ്ദ ടീമിലെ മുആദും ഏറ്റവും മികച്ച കളിക്കാരനുള്ള സമ്മാനം അതെ ടീമിലെ തന്നെ ദുഷ്യന്തും നേടി.
ജൂനിയർ ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും കാഷ് പ്രൈസ് അൽ-ഹാസ്‌മി മാനേജിങ് ഡയറക്ടർ പി.ടി. ഉസ്മാൻ, മാനേജർ ജംഷീർ അലി എന്നിവരും റണ്ണേഴ്‌സ് ട്രോഫി ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലിയും കാഷ് പ്രൈസ് ഇക്യുബിലിറ്റി അസി. മാനേജർ ബഷീർ നെല്ലാടൻ, സൂപർവൈസർ ഫസൽ എന്നിവരും വിതരണം ചെയ്തു.
സീനിയർ ജേതാക്കൾക്കുള്ള ട്രോഫി ഇക്യുബിലിറ്റി മാനേജിങ് ഡയറക്ടർ ഹാഷിർ, കാഷ് പ്രൈസ് ഇക്യുബിലിറ്റി അസിസ്റ്റന്റ് മാനേജർ ബഷീർ നെല്ലാടൻ എന്നിവരും റണ്ണേഴ്‌സ് ട്രോഫി, കാഷ് പ്രൈസ് എന്നിവ യഥാക്രമം അൽ-ഹാസ്‌മി മാനേജർമാരായ അബ്ദുൽ റഷീദ്, ജംഷീർ അലി എന്നിവരും വിതരണം ചെയ്തു.ഖാലിദ് സൽമാൻ, അലി ഒബൈദ് (സൗദി പോസ്റ്റ്), ഷാരൂഖ്, ഹാഷിം ഉസ്മാൻ, അശ്റഫ് എരഞ്ഞിക്കൽ (അൽ-ഹാസ്‌മി), സൈഫു നിലമ്പൂർ (പ്രിന്റ്ടെക്സ്), ഒസാമ, സുബൈർ (വെൽകണക്ട് ഇന്നൊവേഷൻ), സലീൽ, നൗഷാദ് (എം.ഡി, ഫ്യുജിസ്റ്റാർ), ഷിബു തിരുവനന്തപുരം, സലാഹ് കാരാടൻ, ഇസ്മാഈൽ മുണ്ടക്കുളം, ബീരാൻ കോയിസ്സൻ, നാസർ ശാന്തപുരം, ജാഫറലി പാലക്കോട്, ഗഫൂർ കൊണ്ടോട്ടി, എ. നജ്മുദ്ധീൻ, എൻ.കെ. അബ്ദുൽ റഹീം, സി.എച്ച്. ബഷീർ, സഫറുല്ല മുല്ലോളി, മുഹമ്മദ് ബാവ, സാദിഖലി തുവ്വൂർ, എം.പി. അഷ്‌റഫ്, ഇസ്മാഈൽ കല്ലായി, സാബിത്ത് മഞ്ചേരി, അൻസാർ, പി.കെ. സിറാജ് തുടങ്ങിയവർ മാൻ ഓഫ് ദ മാച്ച്, മികച്ച ഗോൾ കീപ്പർമാർ, മികച്ച കളിക്കാർ, റഫറിമാർ, ടെക്നിക്കൽ, മെഡിക്കൽ, ആങ്കറിങ് വിഭാഗങ്ങളിൽ സേവനം ചെയ്തവർ എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ വിഭാഗത്തിലെ ഓരോ മത്സരത്തിലെയും മാൻ ഓഫ് ദ മാച്ചിനുള്ള പ്രത്യേക സമ്മാനം ഷറഫിയ ഏഷ്യൻ ടൈംസ് ആണ് സ്പോൺസർ ചെയ്തിരുന്നത്.
ആദം, അഷ്‌ഫർ, ഹനീഫ, കെ.സി ശരീഫ്, നൗഷാദ് എന്നിവർ സാങ്കേതിക സഹായവും ഹാരിസ് ബാബു മെഡിക്കൽ സേവനവും ഫിർദൗസ് അനൗസ്മെന്റും നിർവഹിച്ചു. യൂസഫലി കൂട്ടിൽ, എൻ.കെ. അഷ്‌റഫ്, നിസാർ ബേപ്പൂർ, കുട്ടി മുഹമ്മദ്, മുഹമ്മദ് അബ്ഷീർ, മുനീർ ഇബ്രാഹിം, അജ്മൽ ഗഫൂർ, ഇ.കെ നൗഷാദ്, അബ്ദുൽ മുനീർ, എം.വി. അബ്ദുൽ റസാഖ്, ഹിഷാം ലത്തീഫ്, ഫാസിൽ തയ്യിൽ, ആലുങ്ങൽ ചെറിയ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.