ജിദ്ദ: ‘ഗൾഫ് മാധ്യമ’വും ‘മീഫ്രൻഡ് ആപ്പും’ ചേർന്ന് സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ സീസൺ രണ്ട്’ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് വ്യാഴം, വെള്ളി ദിവസങ്ങളിലായി ജിദ്ദയിൽ നടക്കും. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 8.30 ഓടെ ആദ്യ മത്സരം ആരംഭിക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 16 പ്രമുഖ ടീമുകളാണ് മത്സരത്തിൽ ബൂട്ടണിയുന്നത്. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ടൂർണമെൻറിൽ മുഖ്യാതിഥിയായിരിക്കും.
ജൂനിയർ വിഭാഗത്തിൽ അമിഗോസ് ജിദ്ദ, സൂറത്ത് ടാലൻറ് ടീൻസ്, ജെ.എസ്.സി, സോക്കർ എഫ്.സി എന്നീ ടീമുകളും സീനിയർ വിഭാഗത്തിൽ ജീപാസ് എഫ്.സി, ഫൈസലിയ എഫ്.സി, യൂത്ത് ഇന്ത്യ സെവൻസ്, സംസം മദീന എഫ്.സി, അഡ്മോണ്ട് എഫ്.സി, ജെ.എസ്.സി, വെലോസിറ്റി എഫ്.സി, ചുങ്കത്തറ ബി.എഫ്.സി ജിദ്ദ, യെല്ലോ ആർമി ജിദ്ദ, ന്യൂ കാസിൽ സെവൻസ്, സ്മാർട്ട് ലുക്ക് എഫ്.സി, ഡിഫൻസ് ജിദ്ദ എന്നീ ടീമുകളുമാണ് ടൂർണമെൻറിൽ കളിക്കുന്നത്.
മുൻ സന്തോഷ് ട്രോഫി, യൂനിവേഴ്സിറ്റി താരങ്ങളുൾപ്പെടെ സിഫിന്റെ മുൻനിര കളിക്കാർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ ജൂനിയർ മത്സരത്തിൽ അമിഗോസ് ജിദ്ദ, സൂറത്ത് ടാലൻറ് ടീൻസ് എന്നീ ടീമുകൾ ഏറ്റുമുട്ടും. സീനിയർ വിഭാഗം ആദ്യ മത്സരത്തിൽ രാത്രി 11ന് ജീപാസ് എഫ്.സി, ഫൈസലിയ എഫ്.സിയെയും നേരിടും. നാളെ വൈകീട്ട് 6.15 നായിരിക്കും ആദ്യ മത്സരം. ആവേശകരമായ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി മുഴുവൻ കളിപ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ‘ഗൾഫ് മാധ്യമം’ മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.