മനാമ: ശ്രീനാരായണ ഗുരുവിെൻറ 167ാമത് ജയന്തിദിനം ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി ആഘോഷിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ ജി. എസ്.എസ് ചെയർമാൻ കെ. ചന്ദ്രബോസ്, ജനറൽ സെക്രട്ടറി രാജേഷ് കണിയാംപറമ്പിൽ, വൈസ് ചെയർമാൻ എൻ.എസ് റോയ്, ട്രഷറർ ജോസ് കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു.
മാനവ രാശിക്ക് ഗുരുദേവൻ നൽകിയ ദർശനങ്ങൾ ഇന്നത്തെ സമകാലിക സാഹചര്യത്തിൽ വളരെയധികം പ്രസക്തമാണെന്ന് ചെയർമാൻ ചന്ദ്രബോസ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരനും ജി.എസ്.എസ്. അംഗവുമായ സജീഷ് പന്തളം ആലിലയിൽ വരച്ച ഗുരുദേവെൻറ ചിത്രം ഗുരുദേവ സോഷ്യൽ സൊസൈറ്റിക്ക് സമർപ്പിച്ചു.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സജീഷിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.