യാംബു: ജുബൈലിലും യാംബുവിലുമായി അഞ്ച് വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാഫിസ് റഹ്മാൻ മദനിക്ക് യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി. യാംബുവിലെ ഇസ്ലാമിക മതകാര്യ വകുപ്പിലെ സേവകനും യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ ജോയൻറ് സെക്രട്ടറിയുമായിരുന്നു. കുറഞ്ഞ കാലംകൊണ്ട് യാംബുവിലെ ഇസ്ലാമിക പ്രബോധന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഹാഫിസ് നാട്ടിലെ ജോലിയാവശ്യാർഥമാണ് മടങ്ങുന്നത്.
യാത്രയയപ്പ് ചടങ്ങിൽ ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് അബ്ദുറഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ മേഴത്തൂർ, റോയൽ കമീഷൻ സെൻറർ പ്രസിഡൻറ് മുഹമ്മദ് ഫൈസി, സെക്രട്ടറി ഹുസൈൻ ഷാ, നിയാസ് പുത്തൂർ, മുഹമ്മദ് അഷ്റഫ്, അബു നാസർ, ഫമീർ വയലിൻ, ഹർഷദ് പുളിക്കൽ, സിയാദ് കൊല്ലം, ബഷീർ പൂളപ്പൊയിൽ എന്നിവർ സംസാരിച്ചു.
ഹാഫിസ് റഹ്മാൻ മദനിക്കുള്ള ഇസ്ലാഹി സെൻറർ ഉപഹാരം അബൂബക്കർ മേഴത്തൂർ നൽകി. ഹാഫിസ് റഹ്മാൻ മദനി മറുപടിപ്രസംഗം നടത്തി. അബ്ദുൽ അസീസ് സുല്ലമി സമാപനപ്രസംഗം നിർവഹിച്ചു. യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി ഫാറൂഖ് കൊണ്ടേത്ത് സ്വാഗതവും അലി അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.