ഹാഇൽ: ഹാഇൽ നവോദയ കലാസാംസ്കാരിക വേദി ഹബീബ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സർഗോത്സവം 2024’ വൻ ജനപങ്കാളിത്തത്തിൽ നടന്നു.ഹാഇൽ സദിയാനിലെ ഖസർ ലയാലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപടികൾ സർഗോത്സവത്തിന്റെ ഭാഗമായി നടന്നു.
സമാപനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ഹാഇൽ പ്രവാസത്തിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകരെയും യുവസംരംഭകരെയും ചടങ്ങിൽ ആദരിച്ചു. ഹാഇലിലെ പൗര പ്രമുഖരെ ആദരിക്കൽ ചടങ്ങുകൾക്ക് ഹർഷാദ് കോഴിക്കോട്, സോമരാജ്, ഉസ്മാൻ കാവുംപാടി തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡൻറ് മനോജ് ചാവശ്ശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജേഷ് തലശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ ജസീൽ കുന്നക്കാവ് നന്ദിയും പറഞ്ഞു.
സമാപനത്തിൽ കേരള ഫോക്ലോർ അക്കാദമി ജേതാവും ഗായകനുമായ അതുൽ നറുകരയുടെ നേതൃത്വത്തിൽ ഷിനോ പോൾ, ഷൈഖ അബ്ദുല്ല എന്നിവർ നയിച്ച സംഗീത പരിപാടിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.