വാർത്ത മന്ത്രാലയം ആരംഭിച്ച വെർച്വൽ മീഡിയ സെന്റർ

വെർച്വൽ മീഡിയ സെന്റർ ആരംഭിച്ചു

ജിദ്ദ: ഹജ്ജ് സീസണിലെ വാർത്തകൾ സംപ്രേഷണം ചെയ്യുകയും മീഡിയ പ്രവർത്തനം ഏകീകരിക്കുകയും ലക്ഷ്യമിട്ട് വാർത്ത മന്ത്രാലയം വെർച്വൽ മീഡിയ സെന്റർ ആരംഭിച്ചു. വെർച്വൽ മീഡിയ സെന്റർ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമായാണ് പ്രവർത്തിക്കുക. ഹജ്ജ് വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും മാധ്യമങ്ങൾക്കും വെർച്വൽ മീഡിയ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. ഇതിനായി വാർത്തകളും ഫോട്ടോകളും വിഡിയോകളും അവയുടെ യഥാർഥ നിലവാരത്തിൽ അപ്‌ലോഡ് ചെയ്യും.

രാജ്യത്തിനകത്തും പുറത്തും നിന്ന് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത വിവിധ ദേശീയ-അന്തർ ദേശീയ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന 750 മാധ്യമ പ്രവർത്തകർക്ക് പ്രയോജനം ലഭിക്കുന്നതിനാണിത്. വെർച്വൽ മീഡിയ സെന്ററിന്റെ പ്രവർത്തന സമാരംഭം ഹജ്ജ് മീഡിയ ഓപറേഷൻ റൂമിന്റെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കും. കേന്ദ്രത്തിലെ റിപ്പോർട്ടിങ് ടീമിൽ യോഗ്യരായ 35ലധികം പേരുണ്ട്.

Tags:    
News Summary - Haj: Launched Virtual Media Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.