?????????????????? ??????????? ?????????? ???????????????

ഹാ​ജി​മാ​ർ​ക്ക് തി​രി​ച്ചു​പോ​ക്കി​നി​ടെ എ​ക്​​സി​ബി​ഷ​ൻ

ജി​ദ്ദ: ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ തി​രി​ച്ചു​പോ​കു​ന്ന​വ​ർ​ക്ക്​ സൗ​ദി സാം​സ്​​കാ​രി​ക പൈ​തൃ​ക​ങ്ങ​ളും ച​​രി​ത ്ര​വും പ​രി​ച​യ​​പ്പെ​ടു​ത്താ​ൻ എ​ക്​​സി​ബി​ഷ​നും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തും​മു​മ്പ്​ മ​ട​ക്ക​യാ ​ത്ര ന​ട​പ​ടി​ക​ൾ നേ​ര​േ​ത്ത പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നൊ​രു​ക്കി​യ ‘ഇ​യാ​ബ്​’ പ​ദ്ധ​തി​ക്കു​ കീ​ഴി​ലെ ത ീ​ർ​ഥാ​ട​ക​ർ​ക്കാ​ണ്​​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 1000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​താ​ണ് പ്ര​ദ​ർ​ശ​ന ഹാ​ൾ. പ​ര​മ്പ​രാ​ഗ​ത വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​യാ​ണ്​ തീ​ർ​ഥാ​ട​ക​രെ ഹാ​ളി​ലേ​ക്ക്​ സ്വീ​ക​രി​ക്കു​ന്ന​ത്. പ്ര​ധാ​ന ഹാ​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തി​നു​മു​മ്പ്​ സൗ​ദി ഭ​ര​ണ​കൂ​ടം ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ചു​വ​ർ ഫോ​േ​ട്ടാ​ക​ളും വി​ഡി​യോ പ്ര​ദ​ർ​ശ​ന​ങ്ങ​ളും സ്​​ഥ​ല​ത്ത്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​രു​ഹ​റ​മു​ക​ളി​ലും മ​ശാ​ഇ​റു​ക​ളി​ലും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യ​തും ന​ട​പ്പാ​ക്കി​വ​രു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

വി​ശ്ര​മ​ഹാ​ളി​ന്​ വ​ശ​ങ്ങ​ളി​ലാ​ണ്​ രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പു​രാ​വ​സ്​​തു​ക്ക​ളെ​ക്കു​റി​ച്ച വി​വ​ര​ണം ന​ൽ​കു​ന്ന​തി​ന്​ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​. സൗ​ദി പൈ​തൃ​ക​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​ഴ​യ സൂ​ഖും സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 12 ക​ട​ക​ളും സ്​​ഥ​ല​ത്തു​ണ്ട്. സൂ​ഖി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ പ​ര​മ്പ​രാ​ഗ​ത സൗ​ദി വ​സ്​​ത്രം ധ​രി​ച്ച കു​ട്ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. സൗ​ദി കു​ടും​ബ ഉ​ൽ​പ​ന്ന​ങ്ങ​ൾ, നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ്​​റ്റാ​ളു​ക​ളും ക്ലി​നി​ക്,​ ഫോ​േ​ട്ടാ കോ​ർ​ണ​ർ, ന​മ​സ്​​കാ​ര​സ്​​ഥ​ലം എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ഹാ​ളി​ലു​ണ്ട്​.
ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ പ​രീ​ക്ഷ​ണ​മെ​ന്നോ​ണം ആ​ദ്യ​മാ​യാ​ണ്​ ഇ​യാ​ബ്​ എ​ന്നു പേ​രി​ട്ട പ​ദ്ധ​തി സി​വി​ൽ ഏ​വി​യേ​ഷ​നു​ കീ​ഴി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ, ഇ​ന്ത്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​ക​ദേ​ശം 30,000ത്തോ​ളം തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ്​ ഇൗ ​വ​ർ​ഷം ഇ​യാ​ബ്​ സേ​വ​നം ല​ഭി​ക്കു​ക. ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ വി​മാ​ന​ത്താ​വ​ളം വ​ഴി 16,500 തീ​ർ​ഥാ​ട​ക​രും മ​ദീ​ന അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ വി​മാ​ന​ത്താ​വ​ളം വ​ഴി 13,500 ഹാ​ജി​മാ​രും ഇൗ ​സേ​വ​ന​ത്തി​ലു​ൾ​പ്പെ​ടും.

Tags:    
News Summary - haji-exhibition-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.