റിയാദ്: സൗദി അറേബ്യയുമായുള്ള ബന്ധം ഇരുരാജ്യങ്ങളിലെയും മധ്യപൗരസ്ത്യ മേഖലയിലെയും ജനങ്ങൾക്ക് പ്രധാനപ്പെട്ടതും ആവശ്യവുമാണെന്ന് ഇറാനിയൻ ഫസ്റ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് റെസ ആരിഫ് പറഞ്ഞു.
തിങ്കളാഴ്ച റിയാദിൽ നടന്ന അറബ് ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുത്തശേഷം സംസാരിക്കകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുന്നത് ഒഴിവാക്കാനാകാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ സൗദി അപലപിച്ചതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. സൗദിയുമായുള്ള ബന്ധത്തിൽ പ്രാദേശിക സഹകരണം ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്കിടെ അദ്ദേഹം സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി റിയാദിൽ കൂടിക്കാഴ്ച നടത്തുകയും ഗസ്സയോടുള്ള സൗദി നിലപാടുകളെ അഭിനന്ദിക്കുകയും ചെയ്തു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ വംശഹത്യയെ അദ്ദേഹം അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.