ജിസാൻ: കലാലയം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന 14മത് എഡിഷൻ സൗദി വെസ്റ്റ് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന 'സാംസ്കാരിക സംസാരം' പരിപാടി ശ്രദ്ധേയമായി. കേരളീയ പ്രവാസികൾ നാടിന്റെ സാമ്പത്തിക പുരോഗതിക്ക് നൽകിയ വലിയ പങ്ക് പോലെ തന്നെയാണ് സാഹിത്യ, സാംസ്കാരിക രംഗത്തും അവരുടെ സംഭാവനയെന്ന് സംഗമത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ജിസാനിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, മതരംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
നാളെ ജിസാനിൽ വെച്ച് നടക്കുന്ന നാഷനൽ സാഹിത്യോത്സവിന്റെ പ്രമേയമായ 'ദേശം താണ്ടിയ വാക്കും വരയും' എന്ന ആശയത്തിലാണ് സാംസ്കാരിക സംഗമം നടന്നത്. ആവിഷ്കാരങ്ങൾക്ക് അവസരങ്ങൾ നൽകുന്നതിലൂടെ സർഗശേഷി പ്രകാശനത്തിനും വളർച്ചക്കും പ്രവാസി പ്രതിഭകളിൽ സാഹിത്യോത്സവുകൾ വഹിക്കുന്ന ദൗത്യം വലുതാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പുട്ടി നാലകത്ത് സംഗമം ഉദ്ഘാടനം ചെയ്തു. മുജീബ് തുവ്വക്കാട് ആമുഖഭാഷണം നടത്തി. ഹാരിസ് കല്ലായി (കെ.എം.സി.സി), ജിലു ബേബി (ഒ.ഐ.സി.സി), സിറാജ് കുറ്റ്യാടി (ഐ.സി.എഫ്), നിയാസ് കാക്കൂർ (ആർഎസ്.സി), ഇസ്മായിൽ മാനു (ഗൾഫ് മാധ്യമം), ദേവൻ മൂന്നിയൂർ (ജല), ത്വാഹ കൊല്ലത്ത്, ത്വാഹ കിണാശ്ശേരി, റഹ്നാസ്, അബ്ദുൽ സത്താർ പടന്ന തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.