ജിദ്ദ: ജിദ്ദയിലെ മൈത്രി കലാസാംസ്‌കാരിക സംഘടനയുടെ 28 ആം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘മൈത്രീയം24’ കലാമാമാങ്കം വെള്ളിയാഴ്ച അരങ്ങേറും.
വൈകീട്ട് അഞ്ച് മണി മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ നാട്ടിൽ നിന്നുള്ള യുവഗായകരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുല്ല എന്നിവർ ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൈത്രി ജിദ്ദ ഭാരവാഹികൾ ഇവരെ ഹൃദ്യമായി സ്വീകരിച്ചു.
ബഷീർ അലി പരുത്തികുന്നൻ, നവാസ് ബാവ തങ്ങൾ, ഷരീഫ് അറക്കൽ, ഉണ്ണി തെക്കേടത്ത്, ഫവാസ്, മൻസൂർ വയനാട്, പ്രിയ റിയാസ്, ബർക്കത്ത് ഷരീഫ്, നൂറുന്നീസ ബാവ, അയിഷ ഫവാസ് തുടങ്ങിയവർ ചേർന്നാണ് ഇവരെ വിമാന താവളത്തിൽ വരവേറ്റത്. ‘മൈത്രീയം24’ കലാമാമാങ്കത്തിൽ മൈത്രിയുടെ 60ലേറെ കലാകാരന്മാരും വൈവിധ്യമാർന്ന കലാവിരുന്നുകളുമായി അരങ്ങിലെത്തും.
ജിദ്ദയിൽ നിന്നും വിവിധ മേഖലകളിൽ മികച്ച സേവനം നൽകിവരുന്ന വ്യക്തിത്വങ്ങൾക്കുള്ള ആദരവും പഠനമികവിന് വിദ്യാർഥികൾക്കുള്ള ആദരവും പരിപാടിയിൽ വെച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.