ജിദ്ദ: ഈ വർഷത്തെ ഹജ്ജിനായി വിവിധ രാജ്യങ്ങളിൽ നിന്ന് പത്ത് ലക്ഷത്തോളം തീർഥാടകർ പുണ്യഭൂമിയിലെത്തി. വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെ 935900 തീർഥാടകർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി പാസ്പോർട്ട് വകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. വിമാനം വഴി 896200 ഉം കര തുറമുഖങ്ങളിലൂടെ 37200 ഉം കടൽ തുറമുഖങ്ങളിലൂടെ 2300 ഉം തീർഥാടകർ എത്തിയിട്ടുണ്ട്. തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കാൻ പ്രവേശന കവാടങ്ങളിൽ പരിശീലനം ലഭിച്ചവരും വിവിധ ഭാഷകളിലും യോഗ്യരുമായ ഉദ്യോഗസ്ഥരെയും അവർക്ക് വേണ്ട നൂതനമായ സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പാസ്പോർട്ട് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.