മക്ക: ഈ വർഷം ഹജ്ജിനെത്തിയവരിൽ സൗദിയിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങളും. സൽമാൻ രാജാവിന്റെ അതിഥികളായാണ് ഇവർ ഹജ്ജിനെത്തിയിരിക്കുന്നത്. ‘ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതി’ക്ക് കീഴിൽ ആദ്യമായാണ് ഹജ്ജ് വേളയിൽ സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങൾക്ക് ആതിഥ്യമരുളുന്നത്.
ജിദ്ദ വിമാനത്താവളത്തിൽ സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങളെ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഇരട്ടകളെ വേർതിരിക്കുന്ന പ്രക്രിയ മുതൽ ഹജ്ജ് നിർവഹിക്കാൻ ആതിഥ്യമരുളുന്നത് വരെ തുടർച്ചയായ ഉദാരതക്ക് കുടുംബാംഗങ്ങൾ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് സൽമാനും നന്ദി പറഞ്ഞു. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും മതകാര്യ മന്ത്രാലയത്തോടും അവർ നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.