ജിദ്ദ: പരിമിതമായ ആഭ്യന്തര തീർഥാടകരെ പെങ്കടുപ്പിച്ച് ഇത്തവണ ഹജ്ജ് കർമം നടത്താൻ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് മാത്രമാകും പങ്കെടുക്കാൻ അവസരം.
ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമായിരിക്കും ചടങ്ങുകൾ. സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ മുഴുവൻ തീർഥാടകരെയും പെങ്കടുപ്പിച്ച് ഹജ്ജ് നടത്തൽ പ്രയാസകരമാണ്. ഇതേതുടർന്നാണ്രാജ്യത്തിനകത്തുള്ള തീർഥാടകരെ മാത്രം പെങ്കടുപ്പിക്കാൻ തീരുമാനിച്ചത്.
രോഗവ്യാപന സാധ്യതയും സമൂഹ അകലം പാലിക്കാനുള്ള പ്രായാസവും വലിയ ഭീഷണിയായി നിലനിൽക്കുന്നുണ്ട്. സമൂഹ സുരക്ഷ കണക്കിലെടുത്ത് കോവിഡ് കാലത്ത് ഉംറയും സിയാറത്തും നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.