മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ പ്രഥമ ഹജ്ജ് സംഘത്തിന് മക്കയില്‍ ഐ.സി.എഫ്, ആര്.എസ്. സി വളന്റിയര്‍ കോര്‍ സ്വീകരണം നല്കി. വ്യാഴാഴ്ച രാത്രി പത്ത് മണിക്കാണ് ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയത്. ഹജ്ജ് മിഷന് തയ്യാറാക്കിയ പ്രത്യേക ബസുകളിലാണ് മക്കയിലെ താമസസ്ഥലമായ അസീസിയയിലെത്തിയത്. അസീസിയയിലെ 134ാം നമ്പര്‍ ബില്‍ഡിങ്ങിലാണ് ഹാജിമാരുടെ താമസം. ശ്രീനഗറില്നി ന്നു വന്നവരാണ് സംഘത്തിലുള്ളത്. സംഘത്തെ ഹജ്ജ് കോണ്‍സല്‍ ജനറലും സംഘവും ഉദ്യോഗസ്ഥരും അനുഗമിച്ചു. മുസല്ലയുള്‍പ്പടെയുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കിയാണ് ഐ.സി.എഫ്, ആര്.എസ്.സി പ്രവര്‍ത്തകര്‍ തീർഥാടകരെ സ്വീകരിച്ചത്. സിദ്ദീഖ് ഹാജി കണ്ണൂര്‍, ഷാഫി ബാഖവി, ഹനീഫ് അമാനി, അനസ് മുബാറക്, അലി കോട്ടക്കല്‍, ജമാല്‍ കക്കാട്, അലി കട്ടിപ്പാറ, നാസര്‍ തച്ചൊമ്പയില്‍, സഈദ് സഖാഫി, മൊയ്തീന് കോട്ടോപ്പാടം, ഷബീര്‍, ജുനൈദ് കൊണ്ടോട്ടി, കബീര്‍ ചേളാരി എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.