മക്ക: ഇത്തവണ ഹജ്ജ് വേളയിൽ മശാഇർ ട്രെയിൻ ഉപയോഗിച്ചത് 22 ലക്ഷത്തിലധികം തീർഥാടകർ. അറഫ, മുസ്ദലിഫ, മിന സ്റ്റേഷനുകൾക്കിടയിൽ നടത്തിയ 2,200 ട്രിപ്പുകളിലാണ് ഇത്രയും പേർ യാത്ര ചെയ്തത്. ആദ്യദിവസത്തെ ട്രിപ്പുകളിൽ 2,90,000 യാത്രക്കാരെ കയറ്റി. മുസ്ദലിഫയിലേക്ക് 3,05,000 തീർഥാടകരെ എത്തിച്ചു.
2,92,000 തീർഥാടകരെ മിനയിൽനിന്ന് അറഫയിലേക്കും 3,83,000ത്തിലധികം തീർഥാടകരെ മിനയിലേക്കും എത്തിച്ചു. തശ്രീഖിന്റെ മൂന്നു ദിവസങ്ങളിൽ മിന, മുസ്ദലിഫ, അറഫ സ്റ്റേഷനുകളിൽനിന്ന് ജംറ സ്റ്റേഷനിലേക്ക് ഏകദേശം 12 ലക്ഷം യാത്രക്കാരെ എത്തിച്ചു. ഏഴു ദിവസം നീണ്ട ഓപറേഷനിൽ മശാഇർ ട്രെയിൻ പ്രവർത്തന പദ്ധതി വിജയകരമായിരുന്നുവെന്ന് സൗദി റെയിൽവേ (സാർ) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.