ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് ഭക്ഷണമൊരുക്കാൻ 78 കാറ്ററിങ് സ്ഥാപനങ്ങൾ. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ താമസത്തിനിടയിൽ ദിവസം മൂന്ന് നേരത്തെ ഭക്ഷണം നൽകും. തീർഥാടകർക്ക് ഈ മൂന്ന് നേരവും കൃത്യമായ ഭക്ഷണം എത്തിക്കാനാണ് കാറ്ററിങ് കമ്പനികെള ചുമതലപ്പെടുത്തിയതെന്ന് സൗദി ഹജ്ജ് ഉംറ ദേശീയസമിതി അംഗം മുഹമ്മദ് അൽസമീഹ് പറഞ്ഞു. ഏകദേശം 12 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതി.
ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെയും മക്ക മുനിസിപ്പാലിറ്റിയുടെയും നിബന്ധനക്ക് അനുസൃതമായി മുൻകൂട്ടി തയാറാക്കിയതും സുരക്ഷിതവുമായിരിക്കും ഭക്ഷണം. ഒാരോ തീർഥാടകനും ഭക്ഷണം മുറിയിലോ തമ്പുകളിലോ എത്തിക്കും. ഡൈനിങ് ഹാളുകളിൽ ഒരുമിച്ച് വിളമ്പില്ല. സുരക്ഷിതവും ആരോഗ്യകരവുമായ ഹജ്ജ് നിർവഹിക്കാൻ ഒാരോ വകുപ്പുകളും വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഹജ്ജ് ഉംറ സമിതി അംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.