ജിദ്ദ: ഹജ്ജ് തീർഥാടകരെ അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കാനും വഴികാട്ടാനും ‘ഹജ്ജ് കാർഡ്’ പദ്ധതി ആരംഭിച്ചു. വിവിധ ഡിജിറ്റൽ സൊല്യൂഷൻ പാക്കേജിന്റെ ഭാഗമായാണ് ഹജ്ജ്, ഉംറ മന്ത്രാലയം പദ്ധതി ആരംഭിച്ചത്. വഴിതെറ്റിയവർക്കുള്ള മാർഗനിർദേശങ്ങൾ സുഗമമാക്കുന്നതിനും അവരുടെ സംഘം നേതാവുമായി ആശയവിനിമയം നടത്താനും സഹായിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് കാർഡിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ, പ്രിന്റ് എന്നിങ്ങനെ രണ്ടു പകർപ്പുകളുണ്ട്. ഡിജിറ്റൽ കാർഡ് ‘നുസ്ക്’ ആപ്ലിക്കേഷനിലൂടെ കാണാനാകും. തീർഥാടകന്റെ വിശദമായ വിവരങ്ങൾ അതിൽ അടങ്ങിയിരിക്കും. പ്രിന്റ് പകർപ്പ് തീർഥാടകന് കൈവശം കൊണ്ടുനടക്കാൻ കഴിയുന്നതാണ്. ക്യു.ആർ കോഡ് ഉപയോഗിച്ച് അതിലെ വിവരങ്ങൾ അറിയാനാകും. തീർഥാടകന്റെ വിവരങ്ങൾ, ഐഡൻറിറ്റി നമ്പർ, രാജ്യം, ഹജ്ജ് സേവന കമ്പനിയുടെ വിലാസം തുടങ്ങിയവ അതിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.