മക്ക: ഇൗ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് പരിപൂർണ സമാപനം. അഞ്ചുദിവസത്തെ മിനാ വാസവും കർമങ്ങളും പൂർത്തിയാക്കി മുഴുവൻ ഹാജിമാരും ബുധനാഴ്ച തിരിച്ചുപോന്നു. മക്ക യിലെ താമസകേന്ദ്രങ്ങളിലാണ് ഭൂരിഭാഗം തീർഥാടകരും. ഇതോടെ മക്ക നഗരം വീണ്ടും തിരക്കിലായി. മക്കയോട് വിടപറയുന്നതിെൻറ ഭാഗമായി കഅബ പ്രദക്ഷിണത്തിലാണ് ഹാജിമാർ.
കാൽ കോടിയിലേറെ ഹാജിമാരാണ് ഹജ്ജ് കർമം കഴിഞ്ഞ് മടങ്ങുന്നത്. ഇന്ത്യൻഹാജിമാർ അസീസിയയിലെ താമസ കേന്ദ്രത്തിലാണുള്ളത്. അവർക്ക് ഹറമിലേക്ക് യാത്രക്കായി വീണ്ടും ബസ് സർവീസ് ആരംഭിച്ചു.
ഇന്ത്യൻ തീർഥാടകരുടെ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയായതായി ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.