ജിദ്ദ: ഹജ്ജ് കഴിഞ്ഞതോടെ മടക്കയാത്രക്കൊരുങ്ങുന്ന തീർഥാടകർ ഉപഹാരങ്ങൾ വാങ്ങുന ്ന തിരക്കിൽ. മക്കയിലും മദീനയിലും ഹറമിനടുത്ത കടകളിൽ തീർഥാടകരുടെ തിരക്കാണ്. തീർ ഥാടകർക്കാവശ്യമായ വിവിധ ഇനം സാധനങ്ങളുമായി ബസ്തകളും സജീവമാണ്. മദീനയിൽ ഇൗത്തപഴ കടകളിലാണ് ഏറ്റവും കൂടുതൽ തിരക്ക്. സംസമിനു ശേഷം കൂട്ടുകുടുംബക്കാർക്കും സുഹൃത്തുകൾക്കെല്ലാം ഉപഹാരമായി നൽകാൻ തീർഥാടകർ അധികവും വാങ്ങുന്നത് ഇൗത്തപഴങ്ങളാണ്.
വിവിധ ഇനം ഇൗത്തപഴങ്ങൾ സൂഖുകളിലുണ്ടെങ്കിലും ആവശ്യക്കാർ കൂടുതൽ അജ്വ ഇനത്തിലാണ്. തസ്ബീഹ്, നമസ്കാര വിരിപ്പുകൾ, ഇരുഹറം ഫോേട്ടാകൾ, അറാക് മിസ്വാക്കുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ടോയ്സ്, മിഠായി തുടങ്ങിയവ വിൽപന നടത്തുന്ന കടകളിലും തിരക്കിന് ഒട്ടും കുറവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.