ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധൃതിപിടിച്ച് ചെയ്യരുതെന്ന് ഹജ്ജ് മന്ത്രി

റിയാദ്: ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മ ുഹമ്മദ് സാലിഹ് ബന്‍തന്‍. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചിത്രം തെളിയുന്നതുവരെ ഹജ്ജ് കരാറുകള്‍ ഒപ്പ ുവെക്കുന്നത് നീട്ടിവെക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട ്ടിട്ടുണ്ടെന്നും പ്രമുഖ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ക്ഷമയോടെ കാത്തിരിക്കണം. എന്നാൽ ഹജ്ജി​​െൻറ കാര്യത്തിൽ പുതുതായി എന്തെങ്കിലുമൊരു തീരുമാനവും എടുത്തിട്ടില്ല. നിലവിലെ സ്ഥിതിയിൽ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. വിശ്വാസികളെ സ്വീകരിക്കാന്‍ രാജ്യം സര്‍വസജ്ജമാണ്. എന്നാല്‍ കോവിഡ് സാഹചര്യം നീങ്ങുന്നതിനനുസരിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ.

ഹജ്ജ് നിര്‍ത്തിവെച്ചു എന്ന നിലയിൽ വ്യാജ വാര്‍ത്തകൾ പ്രചരിച്ചിരുന്നു. ജൂലൈ അവസാന ആഴ്ചയിലാണ് ഹജ്ജ്. ഇതിനിടെ മെയ് അവസാനം വരെ ഉംറ ഗ്രൂപ്പുകള്‍ക്ക് വിമാന സര്‍വിസുകള്‍ ബുക്ക് ചെയ്യുന്നത് വിമാനക്കമ്പനികള്‍ നിര്‍ത്തി തുടങ്ങി. സൗദിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സാണ് മെയ് അവസാനം വരെ ബുക്കിങ് നിര്‍ത്തിവെച്ചതായി അറിയിച്ചത്.

ഇതുവരെ ബുക്ക് ചെയ്ത ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും തുക തിരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചു. ലോകത്തെ കോവിഡ് 19 സാഹചര്യം മാറുന്നതിനനുസരിച്ചാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. വിവിധ ഗ്രൂപ്പുകള്‍ക്കായുള്ള സാധാരണ ബുക്കിങ് ഏപ്രില്‍ 15 വരെയും നിര്‍ത്തി. ഇതുവരെ ബുക്ക് ചെയ്തവര്‍ക്കും റീഫണ്ട് ചെയ്യും.

രാജ്യത്ത് ഉംറക്കെത്തി കുടുങ്ങിയ 1,200 പേര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്ത് കഴിയുന്നുണ്ട്. വിമാന സർവിസ് തുടങ്ങുന്ന മുറക്ക് ഇവരെ തിരിച്ചയക്കും. ഇതിനകം ഉംറ ബുക്കിങ് നടത്തി കര്‍മം ചെയ്യാനാകാത്തവര്‍‌ക്ക് തുക റീ ഫണ്ട് ചെയ്തതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - hajj gulf updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.