ഹാഇൽ: ഈ വർഷത്തെ ഹജ്ജ് കർമത്തിന് പുറപ്പെടുന്നവർക്കുള്ള വിവിധ സഹായങ്ങൾക്കായി ഐ.സി.എഫ് ഹാഇൽ സെൻട്രൽ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ഹെൽപ്പ് ഡെസ്ക് സംവിധാനം രൂപവത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് യാത്രയുമായ ബന്ധപ്പെട്ട വിഷയങ്ങളും നിയമപരവും മെഡിക്കൽ സംബന്ധമായ വിവരങ്ങളും ഹജ്ജുമായി ബന്ധപ്പെട്ടിട്ടുള്ള വിശ്വാസപരമായ സംശയങ്ങൾക്കും ഹജ്ജിന്റെ ക്ലാസുകൾക്കും ഐ.സി.എഫിന്റെ ഹെൽപ്പ് ഡെസ്ക്ക് സേവനം ഉപയോഗപ്പെടുത്താമെന്ന് ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ കോഓഡിനേറ്ററായ അഞ്ചംഗ സമിതിയാണ് ഹെൽപ്പ് ഡെസ്ക്ക് സംവിധാനത്തിന് നേത്രത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.