ജിദ്ദ: ഹജ്ജിന് എത്തുന്ന ആഭ്യന്തര തീർഥാടകർക്ക് ആവശ്യമായ ആരോഗ്യനിബന്ധന പാലിച്ചെന്ന് ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകരെത്തുന്നതിന് നിശ്ചയിച്ച കവാടങ്ങളിൽ 'തവക്കൽനാ'ആപ്ലിക്കേഷൻ ലിങ്ക് ഉപയോഗിച്ച് ആവശ്യമായ ആരോഗ്യരേഖകൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം.
കുത്തിവെപ്പ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും ശരീരോഷ്മാവ് അളക്കുകയും ആവശ്യമായ ബോധവത്കരണം നൽകുകയും വേണം. ഹജ്ജ് പ്രദേശങ്ങളിൽ യാത്രക്ക് പ്രത്യേക പാതയുണ്ടായിരിക്കണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ അണുമുക്തമാക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ചിരിക്കണം. താമസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുേമ്പാഴും യാത്രാവേളയിലും ശരീരോഷ്മാവ് പരിശോധന നടപടികൾ നടത്തിയിരിക്കണം. മക്കയിലെയും മദീനയിലെയും താമസ കേന്ദ്രങ്ങൾ ടൂറിസം, ഹജ്ജ്- ഉംറ മന്ത്രാലയങ്ങളും തീർഥാടകരുടെ താമസം നിരീക്ഷിക്കുന്ന മറ്റ് വകുപ്പുകളും നിശ്ചയിച്ച നിബന്ധനകൾ പൂർത്തിയാക്കിയിരിക്കണം. മുറിക്കുള്ളിൽ ആളുകൾ കൂടുന്നത് തടയാനാവശ്യമായ നടപടികൾ കൈക്കൊള്ളണം.
ഡൈനിങ് ഹാളുകളിൽ ഭക്ഷണം നൽകുന്നതിന് പകരം ഒാരോ തീർഥാടകനും മുറികളിൽ ഭക്ഷണം നൽകുന്ന സേവനം ഒരുക്കിയിരിക്കണം. ഒാപൺ ബൂഫിയകൾ തടയണം, തീർഥാടകരുടെ യാത്രയിൽ ഹെൽത്ത് ലീഡർ ഉണ്ടായിരിക്കണം, പ്രതിരോധ നടപടികൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിെൻറയും ഹജ്ജ് നിർവഹിക്കാൻ വരുന്നവരുടെയും സുരക്ഷയും ഉറപ്പുവരുത്തണം.
യാത്രയുടെ ഒാരോ ഘട്ടങ്ങളിലും സമൂഹ അകലം പാലിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ പാലിച്ചിരിക്കണം. ലഗേജുകൾ (ബാഗുകൾ) അണുമുക്തമാക്കിയിരിക്കണം, അവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഇടക്കിടെ അണുമുക്തമാക്കിയിരിക്കണം, ലഗേജ് കൈകാര്യം ചെയ്യാൻ പ്രത്യേക ജോലിക്കാരെ നിശ്ചയിക്കണം, നിശ്ചിത സമയത്ത് യാത്രകൾ വ്യവസ്ഥാപിതമാക്കാൻ സുരക്ഷ ഗാർഡുകളെ നിയോഗിച്ചിരിക്കണം, ഒാരോ സംഘത്തിനും ബസുകൾ നിശ്ചയിച്ചിരിക്കണം, ഒാരോരുത്തർക്കും സീറ്റ് നമ്പർ നൽകിയിരിക്കണം, വാഹനത്തിൽ കയറുേമ്പാഴും ഇറങ്ങുേമ്പാഴും മുൻകരുതൽ നടപടികൾ നടപ്പാക്കണം, തീർഥാടകരെ വാഹനത്തിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്, ബസിലെ ഏതെങ്കിലുമൊരാൾക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയാൽ ബസ് പൂർണമായും അണുമുക്തമാക്കുന്നതുവരെ സർവിസ് നിർത്തിവെക്കണം, ഒാരോ യാത്രക്കാരനും മറ്റൊരാൾക്കുമിടയിൽ ഒരു ഇരിപ്പിടം ഒഴിവാക്കിയിരിക്കണം, യാത്രക്കാർ അവരുടെ ലഗേജുകൾ ഒപ്പം വഹിക്കാതിരിക്കണം, ബസുകൾക്ക് പൊതു ആരോഗ്യ അതോറിറ്റി പുറപ്പെടുവിക്കുന്ന ബസ് പ്രോേട്ടാകോളുകൾ പാലിക്കണം, ജംറകളിൽ എറിയാനുള്ള കല്ലുകൾ തീർഥാടകർക്ക് ബാഗുകളിൽ നൽകിയിരിക്കണമെന്നും ഇത്തവണത്തെ ഹജ്ജ് മുൻകരുതൽ നടപടികളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.