Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്:...

ഹ​ജ്ജ്: ഏ​ജ​ൻ​സി​ക​ൾ​ക്ക്​ നി​ർ​ദേ​ശം: തീ​ർ​ഥാ​ട​ക​ർ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം

text_fields
bookmark_border
ഹ​ജ്ജ്: ഏ​ജ​ൻ​സി​ക​ൾ​ക്ക്​ നി​ർ​ദേ​ശം: തീ​ർ​ഥാ​ട​ക​ർ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം
cancel

ജി​ദ്ദ: ഹ​ജ്ജി​ന്​ എ​ത്തു​ന്ന​ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​നി​ബ​ന്ധ​ന പാ​ലി​ച്ചെ​ന്ന്​ ആ​ഭ്യ​ന്ത​ര ഹ​ജ്ജ്​ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന​തി​ന്​ നി​ശ്ച​യി​ച്ച ക​വാ​ട​ങ്ങ​ളി​ൽ​ 'ത​വ​ക്ക​ൽ​നാ'​ആ​പ്ലി​ക്കേ​ഷ​ൻ ലി​ങ്ക്​ ഉ​പ​യോ​ഗി​ച്ച്​ ആ​​വ​ശ്യ​മാ​യ ആ​രോ​ഗ്യ​രേ​ഖ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

കു​ത്തി​വെ​പ്പ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ശ​രീ​രോ​ഷ്​​മാ​വ്​ അ​ള​ക്കു​ക​യും ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കു​ക​യും വേ​ണം. ഹ​ജ്ജ്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്ര​ക്ക്​ പ്ര​ത്യേ​ക പാ​ത​യു​ണ്ടാ​യി​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്​​ക്​ ധ​രി​ക്കു​ക, കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചി​രി​ക്ക​ണം. താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​േ​മ്പാ​ഴും യാ​ത്രാ​വേ​ള​യി​ലും ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ ന​ട​ത്തി​യി​രി​ക്ക​ണം. മ​ക്ക​യി​ലെ​യും മ​ദീ​ന​യി​​ലെ​യും താ​മ​സ കേ​ന്ദ്ര​ങ്ങ​ൾ ടൂ​റി​സം, ഹ​ജ്ജ്​- ഉം​റ മ​ന്ത്രാ​ല​യ​ങ്ങ​ളും തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സം നി​രീ​ക്ഷി​ക്കു​ന്ന മ​റ്റ്​ വ​കു​പ്പു​ക​ളും നി​ശ്ച​യി​ച്ച നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. മു​റി​ക്കു​ള്ളി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന​ത്​​ ത​ട​യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണം.

ഡൈ​നി​ങ്​ ഹാ​ളു​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്​ പ​ക​രം ഒാ​രോ തീ​ർ​ഥാ​ട​ക​നും മു​റി​ക​ളി​​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന സേ​വ​നം ഒ​രു​ക്കി​യി​രി​ക്ക​ണം. ഒാ​പ​ൺ ബൂ​ഫി​യ​ക​ൾ ത​ട​യ​ണം, തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​യി​ൽ ഹെ​ൽ​ത്ത്​ ലീ​ഡ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം, രോ​ഗ​മു​ണ്ടെ​ന്ന്​​ സം​ശ​യി​ക്കു​ന്ന​വ​രെ ഡോ​ക്​​ട​റെ കാ​ണി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​െൻറ​യും ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്ത​ണം.

യാ​ത്ര​യു​ടെ ഒാ​രോ ഘ​ട്ട​ങ്ങ​ളി​ലും സ​മൂ​ഹ അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചി​രി​ക്ക​ണം. ല​ഗേ​ജു​ക​ൾ (ബാ​ഗു​ക​ൾ) അ​ണു​മു​ക്ത​മാ​ക്കി​യി​രി​ക്ക​ണം, അ​വ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​ക്കി​ടെ അ​ണു​മു​ക്ത​മാ​ക്കി​യി​രി​ക്ക​ണം, ല​ഗേ​ജ്​ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​ത്യേ​ക ജോ​ലി​ക്കാ​രെ നി​ശ്ച​യി​ക്ക​ണം, നി​ശ്ചി​ത സ​മ​യ​ത്ത്​ യാ​ത്ര​ക​ൾ വ്യ​വ​സ്ഥാ​പി​ത​മാ​ക്കാ​ൻ സു​ര​ക്ഷ ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ച്ചി​രി​ക്ക​ണം, ഒാ​രോ സം​ഘ​ത്തി​നും ബ​സു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്ക​ണം, ഒാ​രോ​രു​ത്ത​ർ​ക്കും സീ​റ്റ്​ ന​മ്പ​ർ ന​ൽ​കി​യി​രി​ക്ക​ണം, വാ​ഹ​ന​ത്തി​ൽ ക​യ​റു​േ​മ്പാ​ഴും ഇ​റ​ങ്ങു​േ​മ്പാ​ഴും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്ക​ണം, തീ​ർ​ഥാ​ട​ക​രെ വാ​ഹ​ന​ത്തി​ൽ നി​ന്ന്​ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്, ബ​സി​ലെ ഏ​തെ​ങ്കി​ലു​മൊ​രാ​ൾ​ക്ക്​ രോ​ഗ​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ൽ ബ​സ്​ പൂ​ർ​ണ​മാ​യും അ​ണു​മു​ക്ത​മാ​ക്കു​ന്ന​തു​വ​രെ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്ക​ണം, ഒാ​രോ യാ​ത്ര​ക്കാ​ര​നും മ​റ്റൊ​രാ​ൾ​ക്കു​മി​ട​യി​ൽ ഒ​രു ഇ​രി​പ്പി​ടം ഒ​ഴി​വാ​ക്കി​യി​രി​ക്ക​ണം, യാ​ത്ര​ക്കാ​ർ അ​വ​രു​ടെ ല​ഗേ​ജു​ക​ൾ ഒ​പ്പം വ​ഹി​ക്കാ​തി​രി​ക്ക​ണം, ബ​സു​ക​ൾ​ക്ക്​ പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന ബ​സ്​ പ്രോ​േ​ട്ടാ​കോ​ളു​ക​ൾ പാ​ലി​ക്ക​ണം, ജം​റ​ക​ളി​ൽ എ​റി​യാ​നു​ള്ള ക​ല്ലു​ക​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ബാ​ഗു​ക​ളി​ൽ ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്നും ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ലു​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj
News Summary - Hajj: Instructions to Agencies: Pilgrims should take precaution Make sure the lick is done
Next Story