ദമാം: ഇസ്ലാമിലെ ഏറ്റവും പവിത്രമായ കർമങ്ങളിലൊന്നായ ഹജ്ജിലൂടെ നേടിയെടുത്ത വിശ ്വാസ ധാർമിക ചൈതന്യം ജീവിതാന്ത്യം വരെ കാത്തുസൂക്ഷിക്കാൻ വിശ്വാസികൾ തയാറാവണമെന്ന് പ്രബോധകൻ എൻജി. എൻ.വി. മുഹമ്മദ് സാലിം അരീക്കോട് പറഞ്ഞു. പ്രപഞ്ച സ്രഷ്ടാവായ അള്ളാഹുവിൽ അചഞ്ചലമായ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുകയും ധാർമികതയിൽ ഊന്നിയ സൽപ്രവർത്തനങ്ങൾ അധികരിപ്പിക്കുകയും സത്യനിഷേധത്തോടും പൈശാചികതയോടും വിട്ടുനിൽക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക പ്രമാണങ്ങൾ പകരുന്ന ഉപദേശങ്ങൾ.
ഇത് മുന്നോട്ടുള്ള ജീവിതത്തിൽ പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ ഹജ്ജ് കർമം പൂർത്തിയാക്കി ദമ്മാമിൽ തിരിച്ചെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഇസ്ലാഹി സെൻറർ നൽകിയ സ്വീകരണത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹാഫിസ് മുഹമ്മദ് ഷാഫി സ്വലാഹി കാസർകോട് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഹാജിമാരായ റെനീഷ് മൂന്നുപീടിക, ഖാലിദ്, മൈതീൻ കമാൽ തമിഴ്നാട്, ആദിൽ, അലി, സുധീർ, ഷെരീഫ് മൊയ്തീൻ എന്നിവർ യാത്രാ അനുഭവങ്ങൾ പങ്കുെവച്ചു. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി ഫൈസൽ കൈതയിൽ സ്വാഗതവും നൗഷാദ് തൊളിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.