മക്ക: അറഫയിലെ നാൾനീണ്ട നിൽപും മുസ്ദലിഫയിലെ രാപാർപ്പും കഴിഞ്ഞ് തീർഥാടക ലക്ഷങ്ങൾ വീണ്ടും മിനായിൽ. ചൊവ്വാഴ്ച ജംറകളിലെ ആദ്യ കല്ലേറും കഅ്ബയിലെ ത്വവാഫും പൂർത്തീകരിച്ചതോടെ ഹജ്ജിന് ഭാഗിക വിരാമമായി. ഇനി രണ്ടുനാൾ ജംറകളിലെ കേല്ലറ് കഴിഞ്ഞ് തീർഥാടകർ മടങ്ങും.
ചൊവ്വാഴ്ച രാവിലെ മുതൽ വലിയ തിരക്കാണ് ജംറകളിൽ. തിരക്കിൽ അപകടങ്ങൾ ഒഴിവാക്കാൻ വൻ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സേന നിലയുറപ്പിച്ചിരിക്കുന്നത് ഇൗ മേഖലയിലാണ്. ഒരു പഴുതും നൽകാത്ത രീതിയിലാണ് സുരക്ഷാക്രമീകരണങ്ങൾ. ജംറകളിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മിനയിലെ ഇന്ത്യൻ ഹാജിമാരുടെ ക്യാമ്പ്. അതുകൊണ്ടുതന്നെ നിരവധിപേർ കാൽനടയായി ആദ്യദിവസത്തെ കല്ലേറിന് എത്തി.
ഹജ്ജിെൻറ ഭാഗമായ കഅ്ബ പ്രദക്ഷിണത്തിനും സഫ -മർവകൾക്കിടയിലെ നടത്തത്തിനുമായി മക്ക ഹറമിലേക്കും ചൊവ്വാഴ്ച ഹാജിമാർ ഒഴുകിയെത്തി. ബലികർമവും തുടങ്ങി. ബലികൂപണുകൾ നേരത്തേ വാങ്ങിയ ഹാജിമാർക്കായി ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ഒരുക്കിയ സംവിധാനം വഴിയാണ് ബലികർമങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച വരെ മിനായിലെ തമ്പിൽ താമസിച്ചാണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ മടങ്ങുക. വ്യാഴാഴ്ച വൈകീേട്ടാടെ ഭൂരിഭാഗം ഹാജിമാരും മിനായോട് വിട പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.