ജിദ്ദ: ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറ വിപുലമായ പരിപാടികള്‍.
വിവിധ രാജ്യങ്ങളില്‍ നിന്ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ പ്രത്യേക യൂനിഫോം ധരിച്ച സേവകരെതന്നെ മന്ത്രാലയം ഒരുക്കി.
ഈത്തപ്പഴം, സംസം വെള്ളം, ഖഹ്വ എന്നിവ നല്‍കി ഉപചാരപൂർവമാണ് ഇവര്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നത്.
യാത്രയുടെ ക്ഷീണമകറ്റാനും കുടുംബത്തെ പിരിഞ്ഞ് യാത്ര ചെയ്തെത്തുന്നവര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളങ്ങളിൽ നൽകുന്നത്.
സൗദിയില്‍ വന്നിറങ്ങുന്ന സന്ദര്‍ഭം ഊഷ്മള വരവേല്‍പിലൂടെ അവിസ്മരണീയവും ആകര്‍ഷകവുമാക്കുക എന്നതാണ് ഹജ്ജ് മന്ത്രാലയം ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കാരുണ്യവാനായ ദൈവത്തിെൻറ അതിഥികളെ ഞങ്ങള്‍ സ്നേഹിക്കുന്നു, അല്ലാഹുവിെൻറ അതിഥികള്‍ക്ക് പുണ്യനഗരിയിലേക്ക് സ്വാഗതം തുടങ്ങിയ സ്നേഹവാക്കുകള്‍ പ്രിൻറ് ചെയ്ത ബാനറുകളും വിമാനത്താവള സ്വീകരണ ഹാളില്‍ പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.