ജിദ്ദ: ഹജ്ജ് സംബന്ധിച്ച വാർത്തകളും വിഡിയോകളും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് എത്തിക്കുന്നതിനായി സൗദി വാർത്താവിതരണ മന്ത്രാലയം വെർച്വൽ മീഡിയ സെന്റർ ആരംഭിച്ചു. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്ക് ഹജ്ജ് ഉള്ളടക്കവും വാർത്തകളും പടങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുകയും പ്രക്ഷേപണം സുഗമമാക്കുകയും ലക്ഷ്യമിട്ടാണിത്.
ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമായിട്ടാണ് കേന്ദ്രം പ്രവർത്തിക്കുക. സർക്കാർ ഏജൻസികൾക്കും മാധ്യമങ്ങൾക്കും കേന്ദ്രം സേവനങ്ങൾ നൽകും. ഉയർന്ന നിലവാരത്തിൽ വാർത്തകൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ അപ്ലോഡ് ചെയ്യാനും ഇതുവഴി സാധിക്കും.
പ്ലാറ്റ്ഫോമിൽ 900ത്തോളം മാധ്യമപ്രവർത്തകർ ഇതിനകം രജിസ്റ്റർ ചെയ്തതായാണ് കണക്ക്. നിരവധി വാർത്താ ഏജൻസികൾ, പത്രങ്ങൾ, അന്താരാഷ്ട്ര, പ്രാദേശിക ചാനലുകൾ എന്നിവയെ പ്രതിനിധാനംചെയ്യുന്നവരാണിവർ. വിവിധ ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്ന ഹജ്ജ് സീസണിലെ വാർത്തസമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഈ കേന്ദ്രം വഴി മാധ്യമപ്രവർത്തകർക്ക് സാധിക്കും.
പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവർക്ക് ആളുകളുമായി അഭിമുഖത്തിനും ഹജ്ജ് വാർത്തയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ, അന്വേഷണങ്ങൾ തുടങ്ങിയ ഏതു മാധ്യമ സേവനത്തിനും അഭ്യർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.