ഹജ്ജ്​ മുന്നൊരുക്കം: അംബാസഡർ ഹജ്ജ്​ മന്ത്രിയെ സന്ദർശിച്ചു

ജിദ്ദ: ഇൗ വർഷത്തെ ഹജ്ജി​​​െൻറ മുന്നൊരുക്കങ്ങളുടെ ചർച്ചകൾക്കായി ഇന്ത്യൻ അംബാസഡർ അഹമദ്​ ജാവേദും നയതന്ത്ര സംഘവും ഹജ്ജ്​ മന്ത്രി ഡോ. മുഹമ്മദ്​ സാലിഹ്​ ബിൻ ത്വാഹിർ ബൻതനിനെ സന്ദർശിച്ചു. ഇന്ത്യൻ ഹാജിമാരെ സ്വീകരിക്കാനുള്ള സന്നാഹങ്ങൾ അംബാസഡർ വിശദീകരിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നും ഹാജിമാരുടെ വരവും താമസവും സംബന്ധിച്ച ക്രമീകരണങ്ങൾ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹാജിമാർക്ക്​ നൽകുന്ന സേവനങ്ങൾക്കും വിവിധ സൗദി ഏജൻസികളുമായുള്ള സൗഹാർദപൂർവമായ സഹകരണത്തിനും മന്ത്രി ഡോ. മുഹമ്മദ്​ സാലിഹ്​ ബിൻ ത്വാഹിർ ബൻതൻ ഇന്ത്യൻ സംഘത്തിന്​ നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ഇ ^ ഹജ്ജ്​ പോർട്ടൽ വഴി വിസ നൽകുന്നത്​ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ​െഎ.ടി ശേഷിയെ അദ്ദേഹം ശ്ലാഘിച്ചു. 
ഹാജിമാരെ ഇന്ത്യയിൽ നിന്ന്​ കപ്പലിൽ കൊണ്ടുവരാനുള്ള പദ്ധതിയെ കുറിച്ച്​ അംബാസഡറും മന്ത്രിയും ചർച്ച നടത്തി. വരുംവർഷങ്ങളിൽ തുറമുഖങ്ങളിൽ ഇതിനുള്ള സംവിധാനം ഒരുക്കണമെന്ന്​ അംബാസഡർ അഭ്യർഥിച്ചു. ജിദ്ദയിലെ കോൺസുൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​, ഡെപ്യൂട്ടി സി.ജിയും ഹജ്ജ്​ കോൺസലുമായ മുഹമ്മദ്​ ശാഹിദ്​ ആലം എന്നിവരും ചർച്ചകളിൽ പ​െങ്കടുത്തു.

Tags:    
News Summary - hajj preparation: ambassador visits minister-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.